വീണ് പരിക്കേറ്റ് ഏഴ് മാസത്തോളമായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു
Jan 6, 2018, 13:30 IST
മനാമ: (www.kasargodvartha.com 06.01.2018) വീണ് പരിക്കേറ്റ് ഏഴ് മാസത്തോളമായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് തുരുത്തിയിലെ ഹാരിസ് (34) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു കുടിവെള്ള വിതരണ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ജോലി സ്ഥലത്ത് വെച്ച് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് തലച്ചോറിന് ക്ഷതമേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഹാരിസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തുരുത്തിയിലെ അബ് ദുള്‍ ഖാദര്‍- സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: റംസീല. മകന്: ഷഹല്‍ അബ് ദുല്ല (ആറ് മാസം).
സഹോദരങ്ങള്‍:ഷാഹിദ്, സാബിത്ത്, ഷെഫീഖ് (ദുബൈ), ഷിഹാബ്, അഫീസ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ജോലി സ്ഥലത്ത് വെച്ച് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് തലച്ചോറിന് ക്ഷതമേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഹാരിസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തുരുത്തിയിലെ അബ് ദുള്‍ ഖാദര്‍- സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: റംസീല. മകന്: ഷഹല്‍ അബ് ദുല്ല (ആറ് മാസം).
സഹോദരങ്ങള്‍:ഷാഹിദ്, സാബിത്ത്, ഷെഫീഖ് (ദുബൈ), ഷിഹാബ്, അഫീസ.
Keywords: Bahrain, Gulf, News, World, Obituary, Death, Hospital, Manama, Haris, Thuruthi, Kasargod, Kasargod native dies in Bahrain.