ദുബൈയിലെ പ്രണയം പൂത്തുലഞ്ഞത് ഒന്നരവര്‍ഷം; കാസര്‍കോട് സ്വദേശിക്ക് തായ് പെണ്‍കുട്ടി ജീവിത പങ്കാളി; മധുവിധു ആഘോഷത്തിന് രണ്ടുപേരും തായ് വാനിലേക്ക്
Mar 20, 2017, 13:00 IST
മാര്‍ച്ച് 17ന് ഇരുവരും മതാചാരപ്രകാരം വിവാഹിതരായി. അബ്ദുല്‍ ഇസ്ഹാഖ് ഒന്നരവര്‍ഷത്തോളമായി ദുബൈയിലെ ദേര സബ്ഖയില്‍ ആക്സിസ് മൊബൈല്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനം നടത്തിവരികയാണ്. ഷഹ്റ ദേരയിലെ ഒരു സ്ഥാപനത്തില്‍ സെയില്സഗേളായിരുന്നു.
ഇസ്ഹാഖിന്റെ സ്ഥാപനത്തില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വന്ന ഷഹ്റ ഒറ്റനോട്ടത്തില്‍ തന്നെ ഇസ്ഹാഖുമായി ഇഷ്ടത്തിലായി. പരിചയവും പ്രണയവുമായി ഒന്നരവര്‍ഷം മാത്രമേ ഇരുവര്‍ക്കും കാത്തുനില്‍ക്കേണ്ടി വന്നുള്ളൂ.
തായ് വാന്‍ യുവതിയുമായുള്ള പ്രണയബന്ധം ഇസ്ഹാഖ് വീട്ടില്‍ അറിയിയിച്ചപ്പോള് മാതാപിതാക്കള്‍ക്കും എതിര്‍പ്പുണ്ടായില്ല. ഇതോടെ യുവതിയുടെ വീട്ടിലും വിവരം അറിയിച്ചു. ഷെഹ്റയെയും കൂട്ടി അബ്ദുല്‍ ഇസ്ഹാഖ് കാസര്‍കോട്ടെത്തുകയും വീട്ടുകാരുടെയും ബന്ധുക്കളുടെയും പൂര്‍ണസഹകരണത്തോടെ നിക്കാഹ് നടത്തുകയും ചെയ്തു.
വീട്ടുകാര്‍ സന്തോഷത്തോടെയാണ് ഷഹ്റയെ സ്വീകരിച്ചത്. നാടിനെയും നാട്ടുകാരെയും ഇഷ്ടപ്പെട്ട തായ് വാന്‍ യുവതി ഏറെ ആഹ്ലാദവതിയായിരുന്നു. അബ്ദുല്‍ ഇസ്ഹാഖിന്റെ വീട്ടുകാരുമായി പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്ന ഷഹ്റ ഈ നാട് വിട്ട് എവിടേയും പോകാന്‍ മനസുവരുന്നില്ലെന്ന് തുറന്നു പറയാനും മടികാണിച്ചില്ല. മധുവിധു ആഘോഷത്തിന് രണ്ടുപേരും തായ് വാനിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Marriage, Mobile Phone, Parents, Family, Sales Girl, Dubai, Kasargod malayali weds with Taiwani girl.