കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Feb 14, 2012, 23:08 IST
ഷാര്‍ജ: കാസര്‍കോട് പെരിയ ബസാര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരിയ ബസാര്‍ റഹ്മത്ത് മന്‍സിലിലെ പി.കെ അബ്ദുല്ല(55)യാണ് മരിച്ചത്. ഷാര്‍ജ യൂനിവേര്‍സല്‍ ലൂബ്രിക്കന്റ്സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രാവിലെ ഓഫീസിലെത്തിയ അബ്ദുല്ലയെ ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ഖാസിമിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വര്‍ഷങ്ങളായി യു.എ.ഇയില്‍ ജോലി ചെയ്തുവന്നിരുന്ന അബ്ദുല്ല നാല് മാസം മുമ്പ് മകള്‍ സുഫാനയുടെ നികാഹ് ചടങ്ങിന് നാട്ടില്‍ പോയി മടങ്ങിയിരുന്നു. ഉദുമയിലെ ശബീറുമായുള്ള വിവാഹ സല്‍ക്കാരത്തിന് അടുത്ത് തന്നെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെയാണ് അബ്ദുല്ലയുടെ ആകസ്മിക മരണം.
അബ്ദുര്‍ റഹ്മാന്‍ -ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മെഹറുന്നിസ. മറ്റുമക്കള്‍: മെഹ്നാഫ (ദുബൈ), മുനവ്വറലി (ബി.ബി.എം വിദ്യാര്‍ത്ഥി- ശ്രീനിവാസ കോളജ്, മംഗലാപുരം), ശംസിയ്യ (പത്താംതരം വിദ്യാര്‍ത്ഥി- സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍). മരുമകന്‍: സജാമജീദ്. സഹോദരങ്ങള്‍: ഇസ്ഹാഖ്, കുഞ്ഞഹമ്മദ്, ഹസൈനാര്‍, ആഇശ, മര്‍യം, സൈനബ, ഫാത്തിമ, മിസ്രിയ, പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി.
തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
English summery: Kasaragodan P.K Abdulla passes away from Sharjah.