Missing | ദുബൈയിലെ മംസാർ ബീചിൽ കാസർകോട് സ്വദേശിയായ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു
● ദുബൈയിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്
● കുടുംബസമേതമാണ് ബീചിൽ എത്തിയിരുന്നത്
● പന്ത് എടുക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്.
ദുബൈ: (KasargodVartha) മംസാർ ബീചിൽ കാസർകോട് സ്വദേശിയായ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്കള തൈവളപ്പ് സ്വദേശിയും ദുബൈയിൽ വസ്ത്ര വ്യാപരിയുമായ എ പി അശ്‌റഫ് - നസീമ ദമ്പതികളുടെ മകൻ മഫാസിനെ (15) യാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ കാണാതായത്.
ദുബൈയിലെ നാഇഫിലാണ് കുടുംബം താമസിക്കുന്നത്. അവധി ദിവസമായ വെള്ളിയാഴ്ച മഫാസും കുടുംബവും ബീചിൽ എത്തിയിരുന്നു. പന്ത് തട്ടി കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണപ്പോൾ എടുക്കാൻ പോയതായിരുന്നു.
പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഇതുവരെ മഫാസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ പുരോഗമിക്കുകയാണ്. ദുബൈ ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് മഫാസ്.
#Dubai #Kasaragod #missingperson #beachsafety #searchandrescue #Kerala #India