വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റുകളെടുത്ത് ശീലമുള്ള കാസര്‍കോട് സ്വദേശിയെ ഒടുവില്‍ ഭാഗ്യം കനിഞ്ഞു; ദുബൈയില്‍ ലഭിച്ചത് 6 കോടി
Jun 8, 2017, 09:51 IST
ദുബൈ: (www.kasargodvartha.com 08.06.2017) കാസര്‍കോട് സ്വദേശിക്ക് ദുബൈയില്‍ ആറു കോടിയുടെ ലോട്ടറി അടിച്ചു. പാലക്കുന്ന് കരിപ്പോടി സ്വദേശിയായ ശ്രീരാമത്തില്‍ പി.കെ. വിജയ് റാമിനാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയര്‍ ലോട്ടറി അടിച്ചത്. 3.6 ദശലക്ഷം യു.എ.ഇ. ദിര്‍ഹമാണ് (6.3 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.
ദുബൈയിലെ അല്‍ഫുത്തൈം കരിലെന്‍ കമ്പനിയില്‍ എഞ്ചിനീയറാണ്. കരിപ്പോടി മീത്തല്‍വീട് തറവാട്ടിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ടില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് വരുന്നതിനിടെ ദുബൈ വിമാനത്താവളത്തില്‍ വെച്ചാണ് വിജയ് റാം ലോട്ടറി എടുത്തത്. അവധി കഴിഞ്ഞ് ദുബൈയിലേക്ക് തിരിച്ചെത്തിയ വിജയ്‌റാമിന് കഴിഞ്ഞ ദിവസമാണ് ലോട്ടറി അടിച്ചത്. 245 സീരീസിലെ 2294 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഏകദേശം 20,000 രൂപയാണ് ടിക്കറ്റിന്റെ വില. പതിവായി ടിക്കറ്റ് എടുക്കാറുണ്ടെന്ന് വിജയ്‌റാം പറഞ്ഞു.
പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതിയുടെയും പാലക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും മുന്‍ പ്രസിഡണ്ട് പരേതനായ റിട്ട. അധ്യാപകന്‍ പി.കെ. കുഞ്ഞിരാമന്‍- പരേതയായ ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: തൃക്കരിപ്പൂരിലെ ഡോ. ഒ. ആനന്ദകൃഷ്ണന്റെ മകള്‍ നീതു. മക്കള്‍: അനുഗ്രഹ്, അനുര്‍വേദ്, ആഞ്ചല്‍. കുടുംബ സമേതം ദുബൈയില്‍ തന്നെയാണ് വിജയ് റാം താമസം. അര്‍ജുന്‍ ഹരീഷ് നായക് എന്ന ഇന്ത്യക്കാരനും ഇതേ തുകയുടെ മറ്റൊരു സമ്മാനം ലഭിച്ചിട്ടുണ്ട്.

Keywords: Dubai, Gulf, Kasaragod, Kerala, Lottery, Palakunnu, Kasaragod Native, Kasaragod native win lottery worth Rs 6 crore in Dubai