റിയാദില്‍ വ്യാപാരിയായ കാസര്‍കോട് സ്വദേശിയെ കുത്തിപ്പരിക്കേല്പിച്ചു
Oct 31, 2017, 19:40 IST
റിയാദ്: (www.kasargodvartha.com 31.10.2017) റിയാദില്‍ വ്യാപാരിയായ കാസര്‍കോട് സ്വദേശിയെ കുത്തിപ്പരിക്കേല്പിച്ചു. ഉപ്പള ബായാര്‍ സ്വദേശി അബ്ദുര്‍ റഹ് മാനെയാണ് കടയില്‍ വെച്ച് മുഖംമൂടി ധരിച്ചയാള്‍ ആക്രമിച്ചത്. കടയില്‍ കയറി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നല്കാന് വിസമ്മതിച്ചപ്പോഴാണ് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത്. തടഞ്ഞപ്പോള്‍ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സ തേടിയ അബ്ദുര്‍ റഹ് മാന്‍ തലയ്ക്ക് ്മൂന്നിടത്ത് തുന്നിക്കെട്ട് വേണ്ടിവന്നു. റിയാദില്‍ 30 വര്‍ഷമായി വ്യാപാരിയാണ് അബ്ദുര്‍ റഹ് മാന്‍. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Gulf, News, Attack, Kasaragod Native, Hospital, Business Man, Riyadh, Kasaragod native stabbed in Riyadh