21 കോടി ലഭിച്ച ആ ഭാഗ്യവാന്മാരില് കാസര്‍കോട് സ്വദേശിയും!
Apr 7, 2018, 10:04 IST
ദുബൈ: (www.kasargodvartha.com 07.04.2018) 21 കോടി ലഭിച്ച ആ ഭാഗ്യവാന്മാരില് കാസര്‍കോട് സ്വദേശിയും ഉള്‍പെടുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 21 കോടി രൂപ (12 ദശലക്ഷം ദിര്‍ഹം) സ്വന്തമാക്കിയ എട്ടു പേരില്‍ ഒരാളാണ് ഉദുമ സ്വദേശി അനീഷ് കുമാര്‍. ഏപ്രില്‍ മൂന്നിന് പത്തനംതിട്ട ആറന്മുള പീടികയില്‍ വീട്ടില്‍ ജോണ്‍ വര്‍ഗീസ് എടുത്ത അബുദാബി ബിഗ് ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കഴിഞ്ഞ ദിവസം ജോണ്‍വര്‍ഗീസ് തന്നെയാണ് ഞങ്ങള്‍ക്ക് എട്ടുപേര്‍ക്കാണ് ആ കോടികള്‍ ലഭിച്ചതെന്ന കാര്യം പുറത്തുവിട്ടത്. ദുബൈ ജുമൈറ ലെയ്ക് ടവേഴ്സിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ് ജോണ്‍ വര്‍ഗീസ്. തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് അനീഷ്. ഇതേ സൂപ്പര്‍ മാര്‍ക്കറ്റിലെ മറ്റു ആറു പേര് ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. 50, 100 ദിര്‍ഹം വീതം മുടക്കിയാണ് എല്ലാവരും ചേര്‍ന്ന് ടിക്കറ്റെടുത്തത്. യഥാര്‍ഥ ഭാഗ്യവാനെ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് യുഎഇയിലുള്ള മറ്റു രണ്ടു ജോണ്‍ വര്ഗീസുമാര്ക്ക് നേരെ ജേതാക്കളെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെ പേര് അഭിനന്ദനവുമായി എത്തിയിരുന്നു. ഇതേ തുടര്‍ന്ന് അബുദാബിയില്‍ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍ വര്‍ഗീസിന് ഞാനല്ല ആ ഭാഗ്യവാനെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിടേണ്ടിയും വന്നിരുന്നു.
ഇതിനു പിന്നാലെയാണ് യഥാര്‍ത്ഥ 'കോടീശ്വരന്' മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Dubai, Abudhabi, Udma, Top-Headline, 21 Crore, Abudhabi Big Ticket, Winner, Kasaragod native included in 21 crore winners
Keywords: Kasaragod, News, Dubai, Abudhabi, Udma, Top-Headline, 21 Crore, Abudhabi Big Ticket, Winner, Kasaragod native included in 21 crore winners