കെഎംസിസി നേതാവ് അജ്മാനില്‍ പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു
Jan 2, 2018, 11:51 IST
അജ്മാന്: (www.kasargodvartha.com 02.01.2018) കെഎംസിസി നേതാവ് അജ്മാനില്‍ പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്മനാട് നെച്ചിപ്പടുപ്പ് സ്വദേശി നാസര്‍ പെരിയ (50)യാണ് കുഴഞ്ഞുവീണു മരിച്ചത്. ഷാര്‍ജാ കെ എം സി സി ഉദുമ മണ്ഡലം പ്രസിഡണ്ടായി സേവനമനുഷ്ടിച്ചുവരികയായിരുന്നു. ളുഹര്‍ നിസ്ക്കാരം കഴിഞ്ഞ് അജ്മാനിലെ പള്ളിയിലിരിക്കുമ്പോള്‍ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും നിറസാന്നിധ്യമായിരുന്ന നാസറിന്റെ അകാലമരണം നാടിനെ കണ്ണീരിലാഴ്ത്തി. പെരിയ മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്സ് ഷാര്‍ജ കമ്മിറ്റി, ചെമ്മനാട് ജമാഅത്ത് ഷാര്‍ജ കമ്മിറ്റി, ചെമ്മനാട് ജമാഅത്ത് സി എച്ച് സെന്റര്‍ യു എ ഇ ചാപ്റ്റര്‍ എന്നിവയുടെ വൈസ് പ്രസിഡണ്ട് കൂടിയാണ്.
സി എല്‍ മഹ് മൂദ് പെരിയയാണ് പിതാവ്. മാതാവ്: നഫീസ. ഭാര്യ: സുഹറ, മക്കള്‍: റഈസ്, റൈസാന,റോഷ്നി, ഹാജിറ, സഹോദരങ്ങള്‍: റഫീഖ്, റിയാസ്, അബ്ദുല്ല, ആയിഷ, ഫൗസിയ. അജ്മാനിലെ മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ajman, Gulf, Death, Obituary, Kasaragod native dies in Ajman < !- START disable copy paste -->
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും നിറസാന്നിധ്യമായിരുന്ന നാസറിന്റെ അകാലമരണം നാടിനെ കണ്ണീരിലാഴ്ത്തി. പെരിയ മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്സ് ഷാര്‍ജ കമ്മിറ്റി, ചെമ്മനാട് ജമാഅത്ത് ഷാര്‍ജ കമ്മിറ്റി, ചെമ്മനാട് ജമാഅത്ത് സി എച്ച് സെന്റര്‍ യു എ ഇ ചാപ്റ്റര്‍ എന്നിവയുടെ വൈസ് പ്രസിഡണ്ട് കൂടിയാണ്.
സി എല്‍ മഹ് മൂദ് പെരിയയാണ് പിതാവ്. മാതാവ്: നഫീസ. ഭാര്യ: സുഹറ, മക്കള്‍: റഈസ്, റൈസാന,റോഷ്നി, ഹാജിറ, സഹോദരങ്ങള്‍: റഫീഖ്, റിയാസ്, അബ്ദുല്ല, ആയിഷ, ഫൗസിയ. അജ്മാനിലെ മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ajman, Gulf, Death, Obituary, Kasaragod native dies in Ajman