city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാര്‍­ജ­യില്‍ പൊ­ള്ള­ലേ­റ്റ് കാസര്‍­കോ­ട് സ്വ­ദേ­ശി ഉള്‍­പെ­ടെ നാല് പേര്‍ മ­രിച്ചു

ഷാര്‍­ജ­യില്‍ പൊ­ള്ള­ലേ­റ്റ് കാസര്‍­കോ­ട് സ്വ­ദേ­ശി ഉള്‍­പെ­ടെ നാല് പേര്‍ മ­രിച്ചു
Khalid
കാസര്‍­കോട്: ഷാര്‍­ജ­യില്‍ ഗ്യാ­സ് ബ­ലൂണ്‍ പൊട്ടി­തെ­റി­ച്ചുണ്ടാ­യ തീ­പി­ടുത്ത­ത്തെ തു­ടര്‍ന്ന് കാസര്‍­കോ­ട് സ്വ­ദേ­ശി ഉള്‍­പെ­ടെ നാല് പേര്‍ മ­രി­ച്ചു.

സീ­താം­ഗോ­ളി മു­കാ­രി­ക്കണ്ട­ത്തെ അ­മ്പേ­രി മു­ഹ­മ്മ­ദിന്റെ മ­കന്‍ ഖാ­ലി­ദും(38), കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ര­ണ്ട് ബം­ഗാ­ളി സ്വ­ദേ­ശി­ക­ളും, ഒരു ഈ­ജി­പ്­ത് പൗ­ര­നു­മാണ് മ­രി­ച്ച­തെ­ന്നാ­ണ് നാ­ട്ടില്‍­ല­ഭി­ച്ച വി­വരം.

ബു­ധ­നാഴ്­ച പു­ലര്‍­ചെ­യാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ഇ­വ­രു­ടെ താ­മ­സ­സ്ഥ­ല­ത്തുവെച്ച് ഗ്യാ­സ് നി­റ­ച്ച ബ­ലൂണ്‍ പൊ­ട്ടി­ത്തെ­റി­ച്ച് തീ­പി­ടി­ച്ചാ­ണ് അ­പ­ക­ട­മു­ണ്ടാ­യ­തെ­ന്ന് പ­റ­യുന്നു. ഷാര്‍­ജ­യില്‍ ഡ്രൈ­വ­റാ­യി ജോ­ലി­ചെ­യ്­തു­വ­രി­ക­യാ­യി­രു­ന്നു ഖാ­ലിദ്. ജ­നു­വ­രി­യില്‍ നാ­ട്ടില്‍ വ­രാ­നി­രി­ക്കു­ക­യാ­യി­ര­ുന്നു. നേര­ത്തെ ഖ­ത്ത­റി­ലാ­യി­രു­ന്നു.

മാ­താവ്: മ­റി­യുമ്മ. ഭാര്യ: പു­ളി­ക്കൂര്‍ സ്വ­ദേ­ശി­നി മൈ­മൂ­ന. മക്കള്‍: ഫാ­ത്വിമ­ത്ത് സൈ­ദ (എട്ട്), സാ­ബി­ത്ത് (അ­ഞ്ച്), ഫാ­ത്വിമ­ത്ത് സ­ഫ (അ­ഞ്ച് മാ­സം). സ­ഹോ­ദ­രങ്ങള്‍: അ­ബ്ദുര്‍ റ­സാഖ്. ആ­രിഫ്, ആഇഷ.

എ­ട്ട് വര്‍­ഷ­മാ­യി വി­ദേശ­ത്ത് ജോ­ലി­ചെ­യ്­തു­വ­രി­ക­യാ­യി­രു­ന്നു ഖാ­ലിദ്. ഖാ­ലി­ദി­ന്റെ മ­ര­ണ­വി­വ­ര­മ­റി­ഞ്ഞ് വീ­ട് ശോ­ക­മൂ­ക­മായി. അ­പക­ടം എ­ങ്ങ­നെ­യാ­ണ് സം­ഭ­വി­ച്ച­തെ­ന്ന് വ്യ­ക്തമാ­യ വിവ­രം ഇ­നിയും ല­ഭ്യ­മാ­യി­ട്ടില്ല. നേര­ത്തെ ധര്‍­മ­ത്ത­ടു­ക്ക ച­ള്ളങ്ക­യ­ത്താ­ണ് ഖാ­ലി­ദി­ന്റെ കു­ടും­ബം താ­മ­സി­ച്ചി­രു­ന്ന­ത്.

ഷാര്‍­ജ­യി­ലെ ആ­ശു­പ­ത്രി­യില്‍ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന മൃ­ത­ദേ­ഹം ന­ട­പ­ടി­കള്‍ പൂര്‍­ത്തി­യാ­ക്കി നാ­ട്ടി­ലെ­ത്തി­ക്കാ­നു­ള്ള ശ്ര­മം ന­ട­ന്നു­വ­രുന്നു.

Keywords:  Kasaragod, Gulf, Obituary, Seethangoli, Accident, Kerala, Gas, Sharjah, Hospital, Malayalam News, Khalid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia