ഷാര്‍ജയില്‍ പൊള്ളലേറ്റ് കാസര്‍കോട് സ്വദേശി ഉള്‍പെടെ നാല് പേര് മരിച്ചു
Oct 31, 2012, 20:14 IST
Khalid |
സീതാംഗോളി മുകാരിക്കണ്ടത്തെ അമ്പേരി മുഹമ്മദിന്റെ മകന് ഖാലിദും(38), കൂടെയുണ്ടായിരുന്ന രണ്ട് ബംഗാളി സ്വദേശികളും, ഒരു ഈജിപ്ത് പൗരനുമാണ് മരിച്ചതെന്നാണ് നാട്ടില്ലഭിച്ച വിവരം.
ബുധനാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്. ഇവരുടെ താമസസ്ഥലത്തുവെച്ച് ഗ്യാസ് നിറച്ച ബലൂണ്‍ പൊട്ടിത്തെറിച്ച് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് പറയുന്നു. ഷാര്‍ജയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു ഖാലിദ്. ജനുവരിയില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. നേരത്തെ ഖത്തറിലായിരുന്നു.
മാതാവ്: മറിയുമ്മ. ഭാര്യ: പുളിക്കൂര്‍ സ്വദേശിനി മൈമൂന. മക്കള്‍: ഫാത്വിമത്ത് സൈദ (എട്ട്), സാബിത്ത് (അഞ്ച്), ഫാത്വിമത്ത് സഫ (അഞ്ച് മാസം). സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്. ആരിഫ്, ആഇഷ.
എട്ട് വര്‍ഷമായി വിദേശത്ത് ജോലിചെയ്തുവരികയായിരുന്നു ഖാലിദ്. ഖാലിദിന്റെ മരണവിവരമറിഞ്ഞ് വീട് ശോകമൂകമായി. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. നേരത്തെ ധര്‍മത്തടുക്ക ചള്ളങ്കയത്താണ് ഖാലിദിന്റെ കുടുംബം താമസിച്ചിരുന്നത്.
ഷാര്‍ജയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
Keywords: Kasaragod, Gulf, Obituary, Seethangoli, Accident, Kerala, Gas, Sharjah, Hospital, Malayalam News, Khalid