കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു
Jun 20, 2020, 16:03 IST
ഷാര്‍ജ: (www.kasargodvartha.com 20.06.2020) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു. ബന്തിയോട് പാച്ചാണി മയ്യര്‍മൂലയിലെ പരേതനായ അമ്മുഞ്ഞി ഹാജിയുടെ മകന്‍ ഇബ്രാഹിം (53) ആണ് മരിച്ചത്. ഷാര്‍ജയില്‍ ടൈലര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. 20 വര്‍ഷത്തിലധികമായി ഷാര്‍ജയിലാണ്. ഏഴു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: ഖദീജ. ഭാര്യ: മിസ് രിയ (മൊഗ്രാല്‍ പേരാല്‍). മക്കള്‍: മിസ്‌ന, മിസ്ബ (ഇരുവരും വിദ്യാര്‍ത്ഥിനികള്‍), സബ (മൂന്ന് വയസ്). സഹോദരങ്ങള്‍: മൊയ്തീന്‍ (ഷാര്‍ജ), യൂസുഫ് (ദുബൈ), മറിയ, ആഇശ, പരേതനായ മുഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
കാസര്‍കോട് ജില്ല പ്രവാസി കൂട്ടായ്മയായ കെസെഫിന്റെ (കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷിയോ ഇക്കണോമിക് ഫോറം) ആജീവനാന്ത അംഗമായിരുന്നു ഇബ്രാഹിം.
Keywords: Sharjah, Kasaragod, Kerala, News, Gulf, Natives, Death, Kasaragod native died in Sharjah