കാസര്‍കോട് സ്വദേശിയായ വ്യാപാരി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
Jun 16, 2020, 11:55 IST
അജ്മാന്: (www.kasargodvartha.com 16.06.2020) നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു. തളങ്കര ഖാസിലേന്‍ സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്നില്‍ താമസക്കാരനുമായ പി എസ് അബ്ദുര്‍ റഹ് മാന്‍ (48) ആണ് മരിച്ചത്. പരേതനായ സ്രാങ്ക് ഷാഫി- സഫിയ ദമ്പതികളുടെ മകനാണ്.
തിങ്കളാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട അബ്ദുര്‍ റഹ് മാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അജ്മാനില്‍ ദുബൈ ടൂള്‍സ് കട നടത്തിവരികയായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: റഫാന്, റാഇഫ്, റിഫ്ന, റഫ. സഹോദരങ്ങള്‍: ഹാരിസ് (ഖത്തര്‍ കെ എം സി സി), ജാവിദ് (ദുബൈ), ലുക്മാന് (ദുബൈ), റഹ് മത്ത് ബീവി.
കുടുംബസമേതം അജ്മാനിലായിരുന്നു. പരീക്ഷയായതിനാല്‍ അബ്ദുര്‍ റഹ് മാന്‍ റിഫ്നയ്ക്കൊപ്പം നില്‍ക്കുകയും ഭാര്യയും മറ്റു മക്കളും നാട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പരീക്ഷ കഴിഞ്ഞെങ്കിലും റിഫ്നയുടെ ടിക്കറ്റിന് അനുമതി ലഭിച്ചില്ല. ഇതിനിടെയാണ് അജ്മാനില്‍ വെച്ച് അബ്ദുര്‍ റഹ് മാന്‍ മരണപ്പെടുന്നത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Ajman, Gulf, news, Death, kasaragod, Kasaragod native died in Ajman