city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ദുബൈയിലെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍

ദൂബൈ: (www.kasargodvartha.com 03/12/2015) കാസര്‍കോട് സ്വദേശിയെ ദുബൈയില്‍ സ്വന്തം ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് മരവയലിലെ പരേതനായ എ എച്ച് ഹസൈനാറിന്റെയും നഫീസയുടേയും മകന്‍ എ എച്ച് അബൂബക്കര്‍ (43) ആണ് മരിച്ചത്. ഷാര്‍ജയില്‍ കുടുംബസമേതം താമസിച്ചുവന്നിരുന്ന അബൂബക്കര്‍ ബുധനാഴ്ച രാവിലെ താമസസ്ഥലത്തുനിന്നും ഇറങ്ങിയതായിരുന്നു.

പിന്നീട് വൈകുന്നേരത്തിനിടയില്‍ പലതവണ ഫോണില്‍ അബൂബക്കറുമായി
ബന്ധപ്പെടാന്‍ സാധിച്ചില്ല. പലയിടത്തും അന്വേഷിച്ചും കണ്ടെത്താത്തതിനെതുടര്‍ന്ന് ഭാര്യ ദുബൈ നൈഫ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദുബൈയിലെ ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്.

വര്‍ഷങ്ങളായി ദുബൈയില്‍ വ്യാപാരിയായിരുന്ന അബൂബക്കര്‍ മേല്‍പറമ്പിലേയും പരിസരങ്ങളിലേയും കലാ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ജിംഖാന ക്ലബ്ബ് ഗള്‍ഫ് ചാപ്റ്ററിന്റെ ട്രഷററായിരുന്നു. വലിയ സൗഹൃദ വലയത്തിന്റെ ഉടമയായിരുന്ന അബൂബക്കറിന്റെ നിര്യാണം വിശ്വസിക്കാനാകാതെ തേങ്ങുകയാണ് നാട്ടുകാരും കുടുംബാഗങ്ങളും സുഹൃത്തുക്കളും.

ഭാര്യ: തസ്‌നിം അട്ക്കത്ത്ബയല്‍. മക്കള്‍: ആദില്‍, അസ്മില്‍. സഹോദരങ്ങള്‍: അബ്ദുല്ലകുഞ്ഞി, മുഹമ്മദ് കുഞ്ഞി, അഹ് മദ്, ഫസല്‍ റഹ് മാന്‍, ഉമര്‍, അഫീഫ, നഫീസ, ഹവ്വാബി, ആസ്യ, ഖദീജ, ഫൗസിയ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നായി ബന്ധുക്കള്‍ അറിയിച്ചു. ശനിയാഴ്ചവരെ യു എ ഇ ദേശീയ ദിനവുമായി ബന്ധപ്പെട്ട് അവധിയായതിനാല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകുമോയെന്നകാര്യം വ്യക്തമല്ല. ഞായറാഴ്ച മുതലാണ് പ്രവര്‍ത്തിദിനങ്ങള്‍ ആരംഭിക്കുക. ശേഷം മാത്രമേ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാകുവെന്നാണ് കരുതുന്നത്.
കാസര്‍കോട് സ്വദേശി ദുബൈയിലെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍

Keywords: Kasaragod, Gulf, Kerala, Melparamba,  AH Aboobacker,  Dubai, Obituary,  Kasaragod Melparamba native dies in Dubai

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia