Formation | കാസർകോട് സി.എച്ച് സെന്റർ സൗദി കിഴക്കൻ പ്രവിശ്യ ചാപ്റ്റർ രൂപീകരിച്ചു; സേവന പ്രവർത്തനങ്ങൾക്ക് തുടക്കം
● ദമാം റോസ് ഗാർഡൻ ഹോട്ടലിൽ നടന്ന യോഗത്തിൽ കമ്മിറ്റിയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
● കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം നിർവഹിച്ചു.
● കാസർകോട് സി.എച്ച് സെൻറർ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് മുഖ്യപ്രഭാഷണം നടത്തി.
ദമാം: (KasargodVartha) കാസർകോട് സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഒരു ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു. ദമാം റോസ് ഗാർഡൻ ഹോട്ടലിൽ നടന്ന യോഗത്തിൽ കമ്മിറ്റിയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
യോഗത്തിൽ കാസർകോട് കെ.എം.സി.സി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് അറഫാത്ത് ഷംനാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിം ഫൈസി ഖിറാഅത്ത് നടത്തി
കാസർകോട് സി.എച്ച് സെൻറർ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് സെൻറർ ഗൾഫ് കോഡിനേറ്റർ ഖാദർ ചെങ്കള ആമുഖ പ്രസംഗം നടത്തി.
വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം സിറ്റിഗോൾഡ് ജനറൽ കൺവീനർ മാഹിൻ കേളോട്ട് കോ ഓഡിനേറ്റർ അഷ്റഫ് എടനീർ മാനേജിംഗ് കമ്മിറ്റി അംഗം അൻവർ ചേരങ്കൈ ,ജലീൽ കോയ,സൈനുദ്ധീൻ കുമളി,ആലിക്കുട്ടി ഒലവട്ടൂർ,സിദ്ധീഖ് പാണ്ടികശാല,അമീർ കൊയിലാണ്ടി,ഖാദർ അണങ്കൂർ,നവാസ് അണങ്കൂർ,മുജീബ് കൊളത്തൂർ,ഇഖ്ബാൽ ആനമങ്ങാട്, റഹ്മാൻ കാര്യാട്,നജ്മുദ്ധീൻ,ഹനീഫ കാഞ്ഞങ്ങാട്, ജുനൈദ് കോവാർ, റസാഖ് തൃക്കരിപ്പൂർ, ജമാൽ ആലമ്പാടി, ഹബീബ് മൊഗ്രാൽ, ഖാദർ അഡൂർ, ഹനീഫ് ഉദുമ, തസ്ലീം, അലി ബന്തിയോട് തുടങ്ങിയർ പ്രസംഗിച്ചു
ജനറൽ സെക്രട്ടറി ബഷീർ ഉപ്പള സ്വാഗതം പറഞ്ഞു.
സൗദി കിഴക്കൻ പ്രവിശ്യാ ചാപ്റ്റർ ഭാരവാഹികളായി നവാസ് അണങ്കൂർ (ചെയർമാൻ), ഖാദർ അണങ്കൂർ (കൺവീനർ), ജമാൽ ആലമ്പാടി (ചീഫ് കോഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. ആമി വിദ്യാനഗർ (ദമാം), ഷെഫീഖ് പട്ട്ള (കോബർ) എന്നിവരെ ഏരിയ കോഡിനേറ്റർമാരായി തെരഞ്ഞെടുത്തു.
സി.എച്ച് സെന്ററിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക, പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുക, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുക, ആരോഗ്യ സേവനങ്ങൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ സൗദി കിഴക്കൻ പ്രവിശ്യ ചാപ്റ്റർ ഏറ്റെടുക്കും.
ഈ പുതിയ ചാപ്റ്ററിന്റെ രൂപീകരണം കാസർകോട് സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#KasaragodCHCenter #SaudiArabia #EasternProvince #CommunityService #Charity #Dammam