സത്യസന്ധതയ്ക്ക് കാസര്‍കോട് സ്വദേശിക്ക് ബഹ്‌റൈന്‍ പോലീസിന്റെ ആദരം
Mar 1, 2015, 18:00 IST
മനാമ: (www.kasargodvartha.com 01/03/2015) വീണു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച കാസര്‍കോട് സ്വദേശിക്ക് ബഹ്‌റൈന്‍ പോലീസിന്റെ ആദരം. ബഹ്‌റൈനിലെ ഒരു കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന കുമ്പളയിലെ അഷ്‌റഫിനെയാണ് 300 ദീനാറും (ഏകദേശം അമ്പതിനായിരം രൂപ) ഉപഹാരവും നല്‍കി പോലീസ് സ്‌റ്റേഷനില്‍ വെച്ച് ആദരിച്ചത്.
രണ്ടു മാസം മുമ്പ് ഹമദ് ടൗണ്‍ ഭാഗത്ത് നിന്നാണ് അഷ്‌റഫിന് 850 ദീനാര്‍ (ഇന്ത്യന്‍ രൂപ 138977.88) കളഞ്ഞുകിട്ടയത്. പോലീസുകാരന്റെ കയ്യില്‍ നിന്നും വീണതായിരുന്നു ഈ തുക. മറ്റൊരു വാഹനം ട്രാക്ക് തെറ്റിച്ചു ഓടിയതിന് സംഭവ ദിവസം അഷ്‌റഫ് 10 ദീനാര്‍ പിഴ ഒടുക്കേണ്ടി വന്നിരുന്നു. പിഴ ഒടുക്കി വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് പോലീസുകാരന്റെ കയ്യില്‍ നിന്നും വീണ പണം അഷ്‌റഫിന്റെ ശ്രദ്ധയില്‍ പെട്ടത്. വൈകാതെ തന്നെ അഷ്‌റഫ് പോലീസ് സ്‌റ്റേഷനിലെത്തി ബാഗ് തിരികെ ഏല്‍പിക്കുകയായിരുന്നു.
കാര്യങ്ങള്‍ തിരക്കുന്നതിനിടെ മറ്റൊരാളുടെ തെറ്റിന് താന്‍ പിഴ ഒടുക്കേണ്ടിവന്ന കാര്യവും അഷ്‌റഫ് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഉടന്‍തന്നെ ഈ പിഴ പിന്‍വലിക്കാന്‍ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
സംഭവം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് അഷ്‌റഫിന് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഫോണ്‍ കോള്‍ വരുന്നത്. തന്റെ സത്യസന്ധതയ്ക്ക് അവാര്‍ഡുണ്ടെന്ന് അറിയിച്ചപ്പോള്‍ അഷ്‌റഫിന് അത് വിശ്വസിക്കാനായില്ല.

Keywords : Manama, Gulf, Kasaragod, Kumbala, Police, Cash, Bahrain, Ashraf, Police Station, Kasagod native honored by Bahrain police.