കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു
Feb 2, 2012, 16:57 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ യുവാവ് ദുബായില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. കാഞ്ഞങ്ങാട് കടപ്പുറം ബാവക്ക ജുമാമസ്ജിദ് സെക്രട്ടറി പിട്ടപ്പനാവി കുഞ്ഞാമദിന്റെയും ബീഫാത്തിമയുടെയും മകന് ബി.കെ.ഹനീഫ(36)യാണ് ബുധനാഴ്ച രാത്രി യുഎഇ സമയം 11 മണിയോടെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഹനീഫയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ 15 വര്‍ഷമായി ദേര ട്യൂന്‍ ടവറില്‍ ഹോട്ടല്‍ ഡാനിലിന്റെ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ദുബായി മിലിട്ടറി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള ഹനീഫയുടെ മയ്യത്ത് വെള്ളിയാഴ്ച രാവിലെ 9 മണിയോടുകൂടി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കെഎംസിസി നേതാക്കള്‍ നേതൃത്വം നല്‍കിവരികയാണ്. ഹനീഫയുടെ ഭാര്യയും മക്കളും ദുബായില്‍ തന്നെയാണുള്ളത്. പള്ളിക്കര സ്വദേശിനി നഫീസത്ത് മിസ്രിയയാണ് ഭാര്യ. മക്കള്‍: മുനവ്വിര്‍, മുനവ്വിറ, മന്ഹ. സഹോദരങ്ങള്‍: ഖൈറുന്നീസ, ഇസ്മായില്‍, ഇസ്ഹാഖ്, ഷുഹൈബ്(മൂവരും ദുബൈ).

Keywords: Kanhangad, Obituary, Dubai, Gulf