കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അബുദാബി കമ്മിറ്റി നബിദിനമാഘോഷിച്ചു
Dec 29, 2015, 08:30 IST
അബുദാബി: (www.kasargodvartha.com 29/12/2015) കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് അബുദാബി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം വിപുലമായി കൊണ്ടാടി. ആത്മീയത പ്രോജ്വലിച്ചുനിന്ന ഭക്തി നിര്‍ഭരമായ മൗലീദ് പരിപാടിക്ക് ഫവാസ് ഫൈസി നേതൃത്വം നല്‍കി. പ്രവാചക കീര്‍ത്തന സദസ്സ് സ്വരലാപന ശൈലികൊണ്ടു ശ്രദ്ധേയമായി.
തുടര്‍ന്ന് നടന്ന ഹുബ്ബുറസൂല്‍ പ്രഭാഷണ സദസ്സിന് സംഘടനയുടെ അബുദാബി ഘടകം ആക്ടിംഗ് പ്രസിഡണ്ട് എ.ആര്‍.കെ. കള്ളാര്‍ അധ്യക്ഷനായി. അബുദാബി സുന്നീ സെന്റര്‍ ഉപാധ്യക്ഷന്‍ ഉസ്താദ് അബ്ദുല്‍ റഊഫ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന 'ഹുബ്ബുറസൂല്‍' വിഷയം അധികരിപ്പിച്ചുകൊണ്ടുള്ള മുഖ്യപ്രഭാഷണം പ്രസംഗ കലയിലെ പുതിയ വെള്ളിനക്ഷത്രവും ജില്ലയിലെ ഉദിച്ചുവരുന്ന ഉജ്വല യുവ വാഗ്മിയുമായ ഇബ്രാഹിം ഖലീല്‍ ഹുദവി അല്‍ മാലികി നിര്‍വഹിച്ചു.
പ്രവാചകന്റെ ജീവിതവും ധര്‍മവും സഹനവും സാഹോദര്യവുമെല്ലാം തന്റെ വാക്ധ്വരണികള്‍കൊണ്ട് സദസ്സില്‍ വിശദീകരിച്ചപ്പോള്‍ മണിക്കൂര്‍ ഒന്ന് പിന്നിട്ടതറിഞ്ഞില്ലെന്നു തിങ്ങി നിറഞ്ഞ സദസ്യരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തം. പിന്നീട് നടന്ന ഭക്തിസാന്ദ്രമായ സമാപന പ്രാര്‍ത്ഥനയ്ക്ക് ഇബ്രാഹിം ഖലീല്‍ ഹുദവി നേതൃത്വം നല്‍കി. തബറുക്ക് വിതരണവും അന്നദാനവും നടത്തി സമാപനം കുറിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.
ഇസ്ലാമിക് സെന്റര്‍ സെക്രട്ടറിമാരായ സി.എച്ച് അഷ്‌റഫ് കൊത്തിക്കാല്‍, സാബിര്‍ പി. മാട്ടൂല്‍, സംയുക്ത ജമാഅത്ത് അബുദാബി ഘടകം ഭാരവാഹികളായ അബ്ദുര്‍ റഹ്മാന്‍ ആറങ്ങാടി, കെ.കെ സുബൈര്‍ വടകരമുക്ക്, അഷ്‌റഫ് സിയാറത്തിങ്കര, ഉസാമ മുബാറക് ചിത്താരി എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ സെക്രട്ടറി പി.എം ഫാറൂഖ് അതിഞ്ഞാല്‍ സ്വാഗതവും ട്രഷറര്‍ ബഷീര്‍ ഇടത്തോട് നന്ദിയും പറഞ്ഞു.

Keywords: Kanhangad, Jamaath-committe, Abudhabi, Islamic centre, Hubburrasool, Ibrahim Khaleel Hudavi.