കെ എം സി സി കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക അവാര്‍ഡ് ഹാജി അബ്ദുല്ല ഹുസൈന് കടവത്തിന്
Apr 6, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 06.04.2016) മത വിദ്യാഭ്യാസ രാഷ്്ട്രീയ രംഗത്ത്് വ്യക്തിമുദ്ര പതിപ്പിച്ച കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പേരില്‍ ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് ചെമ്മനാട് പഞ്ചായത്ത്് മുസ്്‌ലിംലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്. ജീവകാരുണ്യ സാമൂഹിക മത രാഷ്ട്രീയ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ചതിനാണ് അവാര്‍ഡ്.
പി കെ അന്‍വര്‍ നഹ, ജലീല്‍ പട്ടാമ്പി, ഹംസ തൊട്ടി എന്നിവരടങ്ങുന്ന ജ്യൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറുമെന്ന് ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ചെമ്പിരിക്ക, ജനറല്‍ സെക്രട്ടറി ശബീര്‍ കീഴൂര്‍, ട്രഷറര്‍ കെ ജി എന്‍ റൗഫ് അറിയിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട്, കീഴൂര്‍ പടിഞ്ഞാര്‍ ജമാഅത്ത് പ്രസിഡണ്ട്, ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പി ടി എ പ്രസിഡണ്ട്, സഅദിയ സെക്രട്ടറിയേറ്റ് മെമ്പര്‍, സഅദിയ ആര്‍ട്‌സ് കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പരേതരായ കടവത്ത് ഹുസൈന്‍ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആഇശ. മക്കള്‍: അറഫാത്ത് അബ്ദുല്ല, ഹനീഫ് അബ്ദുല്ല (ഇരുവരും ദുബൈ), റഹ്് മത്ത്.
Keywords : KMCC, Award, Melparamba, Gulf, Haji Abdulla Hussain Kadavath.