city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫ് സര്‍വീസുകളില്‍ ഓണത്തിന് സദ്യയൊരുക്കാന്‍ ജെറ്റ് എയര്‍വേസ്

കൊച്ചി: (www.kasargodvartha.com 02.09.2017) ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് തിരുവോണ ദിനമായ സെപ്റ്റംബര്‍ നാലിന് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളില്‍ അതിഥികള്‍ക്ക് ഫ്‌ളൈറ്റില്‍ സദ്യ വിളമ്പി ഓണാഘോഷത്തില്‍ പങ്കുചേരുന്നു. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ മെനുവില്‍ പ്രാതലിന് കല്‍ അപ്പവും മപ്പാസും ഉള്‍പെടെയുള്ള വെജിറ്റേറിയന്‍ വിഭവങ്ങളായിരിക്കും. ലഞ്ചിനും ഡിന്നറിനും അവിയലും ചമ്പ അരിയും സാമ്പാറും ഉള്‍പെട്ട പരമ്പരാഗത പച്ചക്കറി സദ്യ വിളമ്പും.

ഗള്‍ഫ് സര്‍വീസുകളില്‍ ഓണത്തിന് സദ്യയൊരുക്കാന്‍ ജെറ്റ് എയര്‍വേസ്

'അതിഥി ആദ്യം' എന്ന ജെറ്റ് എയര്‍വേസിന്റെ ഫിലോസഫിയിലധിഷ്ഠിതമായാണ് യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റിലും ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുന്നത്. കേരളത്തിലെ എല്ലാവരും ഹൃദയത്തില്‍ പ്രത്യേകം ഇടം നല്‍കുന്ന ഒന്നാണ് ഓണമെന്നും അതിഥികള്‍ക്ക് ആകാശത്തും വീട്ടിലെ അനുഭവം പകരുകയാണ് പ്രത്യേക മെനുവിലൂടെയെന്നും ജെറ്റ് എയര്‍വേസ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്‍മുഖം പറഞ്ഞു.

ജെറ്റ് എയര്‍വേസിന്റെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും അബുദാബി, ദമാം, ദുബൈ, ദോഹ, മസ്‌ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള വിഭവങ്ങള്‍ ലഭ്യമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Top-Headlines, Onam Celebration, Gulf, Kerala, News, Jet Airways, Jet Airways celebrates Onam with a special feast on international flights between Kerala and the Gulf.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia