മംഗളൂരുവില്‍ വിമാനമിറങ്ങിയതിന് ശേഷം കാണാതായ കാസര്‍കോട് സ്വദേശി അജ്മീരിലേക്ക് പോയതായി സൂചന
Dec 23, 2014, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2014) ദുബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ മംഗളൂരുവില്‍ വിമാനമിറങ്ങിയതിന് ശേഷം കാണാതായ കാസര്‍കോട് സ്വദേശി അജ്മീരിലേക്ക് പോയതായി സൂചന. കാസര്‍കോട് അംഗടിമുഗര്‍ ബെറുവത്തെ അബ്ദുല്‍ ജലീലാ (30) ണ് അജ്മീരിലേക്ക് പോയതായി വിമാനത്തിലെ അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്ന കാസര്‍കോട്ടെ ഖാലിദ് വെളിപ്പെടുത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മംഗളൂരു എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശിയെ കാണാതായി
Also Read:
എംഇഎസ് നേതൃയോഗം ബുധനാഴ്ച; ഫസല്‍ ഗഫൂറിന്റെ അഭിമുഖം ആയുധമാക്കാന്‍ നേതാക്കള്‍
Keywords : Kasaragod, Kerala, Dubai, Missing, Complaint, Gulf, Airport, Mangalore, Police, Abdul Jaleel.
Advertisement:
സഹോദരിയോടൊപ്പം നാട്ടിലേക്ക് വരുന്നതിനിടെയാണ് ഖാലിദ് ജലീലിനെ പരിചയപ്പെടുന്നത്. വിമാനത്താവളത്തിനുള്ളില്‍ സംസാരത്തിനിടയില്‍ താന്‍ വീട്ടിലേക്ക് വരുന്നില്ലെന്നും അജ്മീരിലേക്ക് പോകുന്നതായും പറഞ്ഞിരുന്നു.
പിന്നീട് കാസര്‍കോട്‌വാര്‍ത്തയില്‍ ജലീലിനെ കാണാതായതായുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ ഖാലിദ് കാസര്‍കോട്‌വാര്‍ത്തയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന ബജ്‌പെ പോലീസില്‍ ചെന്ന് ഖാലിദ് സംഭവം സംബന്ധിച്ച് വിവരം നല്‍കുകയും ചെയ്തു. ഇക്കാര്യം ജലീലിന്റെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്. ഖാലിദ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബജ്‌പെ പോലീസ് ജലീലിനായുള്ള അന്വേഷണം അജ്മീരിലേക്ക് വ്യാപിപ്പിച്ചു.
Related News:
മംഗളൂരു എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശിയെ കാണാതായി
Also Read:
എംഇഎസ് നേതൃയോഗം ബുധനാഴ്ച; ഫസല്‍ ഗഫൂറിന്റെ അഭിമുഖം ആയുധമാക്കാന്‍ നേതാക്കള്‍
Keywords : Kasaragod, Kerala, Dubai, Missing, Complaint, Gulf, Airport, Mangalore, Police, Abdul Jaleel.
Advertisement: