ഇശല്‍ മെഹര്‍ജാന്‍ ഷാര്‍ജ: ഇശല്‍ സന്ധ്യ നവംബര്‍ 18 ന്
Nov 7, 2016, 12:08 IST
ഷാര്‍ജ: (www.kasargodvartha.com 07.11.2016) പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ 'ഇശല്‍ മെഹര്‍ജാന്‍' ഷാര്‍ജയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന അല്‍ അസീല്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന 'ഇശല്‍ സന്ധ്യ 2016' നവംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ഷാര്‍ജയിലെ പാകിസ്ഥാന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ വെച്ച് നടക്കും.
കലാ കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. ഗായികയും പ്രശസ്ത അവതാരകയുമായ ലേഖ അജയ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍-2 വിന്നര്‍ നവാസ് കാസര്‍കോടും പഴയ കാല മാപ്പിളപ്പാട്ടുകളുടെ സുല്‍ത്താന്‍ യുസുഫ് ഇശല്‍ മേല്‍പ്പറമ്പും ഐഎംഎസ് കലാകാരന്മാരും അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി എന്നിവയും ഫോണിക്‌സിന്റെ മിമിക്രി സ്‌കിറ്റും ഉണ്ടായിരിക്കും.
യോഗത്തില്‍ നിയാസ് മേല്‍പ്പറമ്പ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി മമ്മി ചട്ടഞ്ചാല്‍, കണ്‍വീനറായി അബ്ദുല്ല ബല്ലാകടപ്പുറം, ട്രഷറര്‍ ആയി അച്ചു നസീബ് എന്നിവരെ യോഗത്തില്‍ തിരഞെടുത്തു. നദീര്‍ കൊളവയല്‍, ഷഫീഖ് കൈനോത്ത്, ബിന്ദു വിജയന്‍, റാഷി കല്ലട്ര, റഫീഖ് ജിം എന്നിവര്‍ സംബന്ധിച്ചു. സാഹിര്‍ വളപ്പില്‍ നന്ദി പറഞ്ഞു. പ്രവേശനം സൗജന്യ പാസുകള്‍ മുഖേനയായിരിക്കും.
Keywords: Gulf, Sharjah, Dubai, Ishal Maharjan, Navas, Song, Music night, Mimicry, Dance, Inauguration, Lekha Ajay