city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: (www.kasargodvartha.com 01/11/2016) ഭോപ്പാല്‍ ജയിലില്‍ വിചാരണ തടവുകാരായിരുന്ന സിമി പ്രവര്‍ത്തകരെ പോലീസ് വെടിവെച്ച് കൊന്നതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ കേസ് വിശ്വസനീയമായ എജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ജമഈന്‍ ബ്രാഞ്ച് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിം - ദലിത് ചെറുപ്പക്കാരെ കരി നിയമം ചുമത്തി ജയിലിലടക്കുകയും വിചാരണ തടവുകാരായിരിക്കെ കൊലപ്പെടുത്തുകയും ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്. സിമി എന്ന വാക്ക് മുസ്ലീംങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ആയുധമാക്കാന്‍ ആരെയും അനുവദിച്ചുകൂട. നിയമ വ്യവസ്ഥിതിയോടുള്ള വിശ്വാസ്യത നിലനിര്‍ത്താന്‍ ഭരണ കൂടവും ജുഡീഷ്യറിയും വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ യഥാര്‍ത്ഥ സത്യം പുറത്ത് കൊണ്ടുവരാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് ഷാഫി ചെമ്മനാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ നിസാര്‍ മുല്ലക്കല്‍, സജാദ് കൊല്ലം, അബ്ദുല്‍ അഹദ്, നമീര്‍ ചെറുവാടി, റഷീദ് ചെറുവാടി സംസാരിച്ചു.
ഭോപ്പാല്‍ ഏറ്റുമുട്ടല്‍: യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
Keywords : Dammam, Meeting, Police, Attack, Gulf, Indian Social Forum, ISF demands investigation on Bhopal encounter.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia