ഐ. പി. ബി ബാലസാഹിത്യങ്ങള്‍ പ്രകാശനം ചെയ്തു
Dec 25, 2011, 01:42 IST
ഐ പി ബി പ്രസിദ്ധീകരിച്ച ബാല സാഹിത്യങ്ങള്‍ മാധ്യമം ന്യൂസ് എഡിറ്റര്‍ ഖാസിം ഇരിക്കൂര്‍ അല്‍ ഹിബ പോളിക്ലിനിക് ജനറല്‍ മാനേജര്‍ കുഞ്ഞാലി ഹാജിക്ക് നല്കി പ്രകാശനം നിര്‍വ്വഹിക്കുന്നു. |
ജിദ്ദ: നിറംപിടിപിച്ച കഥകളും ഉദ്വേഗം ജനിപ്പിക്കുന്ന സാഹിത്യങ്ങളും അരങ്ങു തകര്‍ക്കുന്ന അന്തരീക്ഷത്തില്‍ വായനാ സംസ്‌കാരത്തിന് പുതിയ മാനം തെളിച്ച പ്രസിദ്ധീകരണങ്ങളാണ് ഐ. പി ബിയുടെതെന്ന് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഐ പി ബി പുസ്തങ്ങള്‍ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ യുഗത്തിലൂടെ കടന്നു പൊകുന്ന ബാല്യകൗമാരക്കാര്‍ക്ക് പൂര്‍വ്വസൂരികളുടെ ജീവിത ചരിത്രം അവര്‍ക്ക് സര്‍ഗ്ഗ ശക്തിയും ആത്മീയ ബോധവും വളര്‍ന്നു വരാന്‍ കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സമൂഹത്തോടൊപ്പമെത്താന്‍ വായന കൂടിയേതീരൂ, അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് പോലും വായനാശീലം കുറഞ്ഞു വരുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട് ഒരു തലമുറയുടെ സംസ്‌കാരത്തെ പോലും മാറ്റിമറിക്കാന്‍ അക്ഷരങ്ങള്‍ കൊണ്ടാവും അക്ഷരങ്ങള്‍ കൊണ്ട് നേടിയെടുക്കാന്‍ കഴിയാത്തതൊന്നുമില്ല ഐ. പി ബി പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിച്ച മലയാംന്യൂസ് എഡിറ്റര്‍ എ സജിത്ത് അഭിപ്രായപെട്ടു. ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐ.പി.ബി) പ്രസിദ്ധീകരിച്ച ഇരുപത്തിയഞ്ച് ബാലസാഹിത്യ കൃതികളുടെ സൗദി നാഷണല്‍ തല പ്രകാശനമാണ് പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നത്. എ.കെ അബ്ദുല്‍ മജീദ് എഴുതിയ 'കുട്ടികളുടെ നബിചരിതം' പരമ്പരയിലെ അഞ്ചു പുസ്തകങ്ങളും റസൂലിന്റെ പൂക്കള്‍ എന്ന പുസ്തകവുംമാധ്യമം ന്യൂസ്എഡിറ്റര്‍ കാസിം ഇരിക്കൂര്‍ അല്‍ഹിബ പോളിക്ലിനിക് ജനറല്‍മാനേജര്‍ കുഞ്ഞാലി ഹാജിക്ക് നല്കി പ്രകാശനം ചെയ്തു. നാലു ഖലീഫമാരെ കുറിച്ചുള്ള പത്ത് പുസ്തകങ്ങള്‍ കെ. വി മുയ്തീന്‍ നല്കി ചന്ത്രിക റിപ്പോര്‍ട്ടര്‍ മജീദ് പുകയൂര്‍ പ്രകാശനം ചെയ്തു.
മദ്ഹബുകളുടെ ഇമാമുമാരെ കുറിച്ചുള്ള നാലു പുസ്തകങ്ങള്‍ ഐ സി എഫ് ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ മളാഹിരി ബഷീര്‍ ഹാജി ബവാദിക്ക് നല്കി പ്രകാശനം ചെയ്തു, ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതരെ കുറിച്ചെഴുതിയ അഞ്ചു പുസ്തകങ്ങള്‍ മഹ്ദുല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ യഹ്‌യനൂറാനി സിറാജുദ്ധീന്‍ ഹാജിക്ക് നല്കി പ്രകാശനം ചെയ്തു, കൂടാതെ ഐപിബി പ്രസിദ്ധീകരിച്ച ഓര്‍മ്മയിലെ ഓ. ഖാലിദ്അബ്ദുല്‍ഗഫൂര്‍ വാഴക്കാടിന് നല്ക്കി ഐ സി എഫ് സെക്രട്ടറി മുജീബു റഹ്മാന്‍ പ്രാശനം നിര്‍വ്വഹിച്ചു.
രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ അന്‍വരി അധ്യക്ഷതവഹിച്ചു, ഐ സി എഫ്ദേശീയ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ബുഖാരി, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഉസ്മാന്‍ ഇരുമ്പുഴി, എസ് എസ് എഫ് മുന്‍ മലപ്പുറം ജില്ലാസെക്രട്ടറി ഒ. എം എ റഷീദ് ആര്‍ എസ് സി നാഷണല്‍ ട്രഷറര്‍ ശരീഫ് മാസ്റ്റര്‍ വെളിമുക്ക് ആര്‍ എസ് സി ജിദ്ദ സോണ്‍ ചെയര്‍മാന്‍ മുഹ്‌സിന്‍ സഖാഫി, കണ്‍വീനര്‍ സുജീര്‍ പുത്തന്‍പള്ളി ആസാദ് പറവൂര്‍ എന്നിവര്‍ സംബന്ധിച്ചു.
രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ അന്‍വരി അധ്യക്ഷതവഹിച്ചു, ഐ സി എഫ്ദേശീയ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ബുഖാരി, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഉസ്മാന്‍ ഇരുമ്പുഴി, എസ് എസ് എഫ് മുന്‍ മലപ്പുറം ജില്ലാസെക്രട്ടറി ഒ. എം എ റഷീദ് ആര്‍ എസ് സി നാഷണല്‍ ട്രഷറര്‍ ശരീഫ് മാസ്റ്റര്‍ വെളിമുക്ക് ആര്‍ എസ് സി ജിദ്ദ സോണ്‍ ചെയര്‍മാന്‍ മുഹ്‌സിന്‍ സഖാഫി, കണ്‍വീനര്‍ സുജീര്‍ പുത്തന്‍പള്ളി ആസാദ് പറവൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: IPB-book-release, jeddah, Gulf, RSC