city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐഎന്‍എല്‍ ജനജാഗ്രത യാത്ര; ജിസിസി രാജ്യങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും- ഐഎംസിസി

ജിദ്ദ: (www.kasargodvartha.com 19/01/2016) വര്‍ധിച്ചുവരുന്ന അസഹിഷ്ണതയ്ക്കും, വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ കേരളീയ പൊതുമനസാക്ഷിയെ ജാഗ്രതപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ജനുവരി 30ന് കാസര്‍കോട് നിന്നും ആരംഭിച്ച് ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ഐഎന്‍എല്‍ ജനജാഗ്രതയാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎംസിസി - ജിസിസി കമ്മിറ്റി രൂപം നല്‍കി. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബാണ് ജാഥാ ലീഡര്‍.

യാത്രാ പ്രമേയം മുന്‍നിര്‍ത്തി മുഴുവന്‍ ജിസിസി രാജ്യങ്ങളിലും സാമൂഹിക, സാംസ്‌കാരിക, മാധ്യമരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകള്‍, ടേബിള്‍ടോക്ക്, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിക്കും. ഈ മാസത്തിലെ അവസാന ആഴ്ചകളിലാണ് പരിപാടികള്‍. അതോടൊപ്പം യാത്രയുടെ ഭാഗമായി ഐഎംസിസി - ജിസിസി കമ്മിറ്റി നിര്‍മിച്ച് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന 'മാറ്റൊലി' എന്ന പ്രമേയ ഗാനങ്ങളുടെ സിഡി പ്രകാശനവും നടത്തും.
ഐഎന്‍എല്‍ ജനജാഗ്രത യാത്ര; ജിസിസി രാജ്യങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും- ഐഎംസിസി

ജിസിസി കമ്മിറ്റിയുടെ ഭാരവാഹികള്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായും അംഗരാജ്യങ്ങളിലെ ദേശീയ കമ്മിറ്റി, പ്രവിശ്യാ കമ്മിറ്റി ഭാരവാഹികള്‍ ഓരോ ജില്ലയിലും യാത്രയെ അനുഗമിക്കും. ചെയര്‍മാന്‍ സി.പി അന്‍വര്‍ സാദത്തി (സൗദിഅറേബ്യ) ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ എക്‌സിക്യുട്ടീവ് യോഗം വൈസ് ചെയര്‍മാന്‍ പുളിക്കല്‍ മൊയ്തീന്‍കുട്ടി (ബഹ്‌റൈന്‍) ഉദ്ഘാടനം ചെയ്തു. ജലീല്‍ ഹാജി(ഒമാന്‍), ഷരീഫ് താമരശേരി (കുവൈത്ത്), അസ്‌കര്‍ മുഹമ്മദ് (ഖത്തര്‍), എ.എം അബ്ദുല്ലക്കുട്ടി (സൗദി അറേബ്യ), ടി.എസ്.എ ഗഫൂര്‍ ഹാജി, താഹിര്‍ കോമോത്ത് (യുഎഇ), ഒ.വി ഹമീദ് (ബഹ്‌റൈന്‍), സാദ് വടകര (ഒമാന്‍) എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍ (കുവൈത്ത്) സ്വാഗതവും ട്രഷറര്‍ ഖാന്‍പാറയില്‍ (യുഎഇ) നന്ദിയും പറഞ്ഞു.

Keywords : INL, Programme, Inauguration, Gulf, IMCC, Jana Gagratha Yathra.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia