ഏഴു മാസത്തിനിടെ സൗദിയില്‍ നിയമലംഘത്തിന് പിടിയിലായത് 14.8 ലക്ഷം പേര്
Aug 1, 2018, 13:26 IST
റിയാദ്: (www.kasargodvartha.com 01.08.2018) ഏഴു മാസത്തിനിടെ സൗദിയില്‍ നിയമലംഘത്തിന് പിടിയിലായത് 14.8 ലക്ഷം പേരെന്ന് റിപോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര് പിടിയിലായത് ഇഖാമ (തിരിച്ചറിയല്‍ രേഖ) ഇല്ലാതിരുന്നവരാണ്. 11.2 ലക്ഷം പേരാണ് ഇഖാമ ഇല്ലാത്തതിനെ തുടര്‍ന്ന് പിടിയിലായത്. തൊഴില്‍ നിയമ ലംഘകരായ 2.4 ലക്ഷം പേരെയും പിടികൂടി.
നിയമലംഘകരില്ലാത്ത രാജ്യം എന്നത് മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയം നവംബര്‍ 15 മുതല്‍ ജൂലൈ 26 വരെ നടത്തിയ പരിശോധനകളിലാണ് 14,83,009 പേര് പിടിയിലായത്. അനധികൃത മാര്‍ഗത്തിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ 1.16 ലക്ഷം പേരെയും പിടികൂടിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതില്‍ 54 ശതമാനം യെമനികളും 43 ശതമാനം ഇതോപ്യന്‍ വംശജരുമാണ്. ശേഷിച്ച മൂന്ന് ശതമാനം മറ്റു രാജ്യക്കാരും. ഏഴു മാസത്തിനിടെ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 28,427 പേരെയാണ് സുരക്ഷാ സേന കയ്യോടെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, arrest, Infringement; 14.8 Lakh peoples held in Saudi
< !- START disable copy paste -->