ശാര്‍ജയില്‍ ഇന്ത്യന്‍ യുവതി 4-ാം നിലയിലെ അപാര്‍ട്‌മെന്റില്‍ നിന്ന് വീണുമരിച്ച നിലയില്‍
ശാര്‍ജ: (www.kasargodvartha.com 05.06.2021) ശാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ നാലാം നിലയിലെ അപാര്‍ട്‌മെന്റില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. ശാര്‍ജയിലെ അല്‍ ഖാന്‍ ഏരിയയിലുള്ള കെട്ടിടത്തിന്റെ നാലാം നിലയിലെ അപാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് 40കാരിയായ യുവതിയെ വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 9.15 മണിയോടെയായിരുന്നു സംഭവം.
വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ജീവനൊടുക്കാന്‍ യുവതി തീരുമാനിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കെട്ടിടത്തിന്റെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് അദ്ദേഹം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി 11 മണിയോടെ അല്‍ കുവൈത്തി ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Sharjah, News, Gulf, World, Top-Headlines, Death, Police, Woman, Indian woman found dead in Sharjah apartment