കുവൈതില്‍ പ്രവാസി ഇന്‍ഡ്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത് സിറ്റി: (www.kasargodvartha.com 21.11.2021) കുവൈതില്‍ പ്രവാസി ഇന്‍ഡ്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കബദ് ഏരിയയില്‍ താമസ സ്ഥലത്തെ സീലിങില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ കുവൈതില്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ അടുത്തിടെ റിപോര്‍ട് ചെയ്തിരുന്നു. കഴിഞ്ഞ പത്തു മാസത്തിനിടെ 120 പേരാണ് രാജ്യത്ത് സ്വയം ജീവനൊടുക്കിയത്. എന്ത് കൊണ്ടാണ് ആത്മഹത്യ വര്‍ധിക്കുന്നതെന്ന് പഠനം നടത്തുമെന്നു ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു.
Keywords: Kuwait City, News, Gulf, World, Top-Headlines, Death, Police, Case, Indian expat found dead in Kuwait