ആഗസ്റ്റ് 2 വരെ ഇന്‍ഡ്യയില്‍ നിന്ന് യു എ ഇയിലേക്ക് യാത്രാവിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്
Jul 26, 2021, 18:20 IST
ദുബൈ: (www.kasargodvartha.com 26.07.2021) ഓഗസ്റ്റ് രണ്ട് വരെ ഇന്‍ഡ്യയില്‍ നിന്ന് യു എ ഇയിലേക്ക് യാത്രാവിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 15 വരെ ഇത്തിഹാദ് വെബ്‌സൈറ്റില്‍ ടികെറ്റ് ബുകിങ്ങ് കാണിക്കുന്നില്ലല്ലോ എന്നായിരുന്നു യാത്രക്കാരന്റെ ചോദ്യം. എന്നാല്‍ ഇനിയും നീളുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ മറുപടി.
Keywords: India-UAE flights to remain suspended till 2 August: Etihad Airways, Dubai, Flight, Twitter, Passenger, Gulf, World, News.