കേരള ഭരണ സിരാകേന്ദ്രം കൊളള സംഘത്തിന്റെ കൈയ്യില്‍ നിന്ന് സംരക്ഷിക്കാന്‍ ജനങ്ങള്‍ സജ്ജരാവുക: ഐ.എം.സി.സി
Mar 20, 2016, 07:00 IST
ദുബൈ: (www.kasargodvartha.com 20/03/2016) കേരളത്തിലെ അഞ്ചു വര്‍ഷ ഭരണം എല്ലാ മേഘലയിലും പരാജയമാണെന്നും വിലകയറ്റം കൊണ്ട് ജനം ദുരിതം അനുഭവിക്കുകയാണെന്നും ഭരണ സിരാകേന്ദ്രം മാഫിയകളുടെയും കൊളളക്കാരുടെയും താവളമാക്കി മാറ്റിരിക്കുകയാണെന്നും കൂടാതെ കേരളത്തിലെ ഭൂരിഭാഗം മന്ത്രിമാരും അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്നും ഐ.എം.സി.സി ദുബൈ കമ്മിറ്റി. ഈ ജനദ്രോഹ ഭരണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും കേരളത്തിന്റെ സിരാകേന്ദ്രം കൊളള സംഘത്തില്‍ നിന്നും രക്ഷിക്കാനും ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ മറുപടി നല്കാന് ജനങ്ങള്‍ സജ്ജരാവണമെന്നു കമ്മിറ്റി പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു.
യോഗത്തില്‍ താഹിര്‍ കോമോത്ത് അധ്യക്ഷത വഹിച്ചു. കൊപ്പല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കുഞ്ഞാവുട്ടി ഖാദര്‍, ടി.സി.എ. റഹ് മാന്‍, ബക്കര്‍ ഗുരുവായൂര്‍, ശരീഫ് തെക്കില്‍, റിയാസ് തിരുവനന്തപുരം, മുസ്തു എരിയാല്‍, മുസ്തഫ തയ്ക്കന്റടി, അഷ്റഫ് തച്ചോളത്ത്, ഷംസു കടപ്പുറം എന്നിവര്‍ സംസാരിച്ചു. ഖാദര്‍ ആലംബാടി സ്വാഗതവും ഖാദര്‍ മലപ്പുറം നന്ദിയും പറഞ്ഞു.