ആരോഗ്യ ബോധവല്‍കരണ ക്ളാസ് സംഘടിപ്പിച്ചു
May 27, 2012, 21:25 IST
ഇന്ത്യ ഫ്രാട്ടേനിറ്റി ഫോറം രിഹേലിയില്‍ സംഘടിപിച്ച ആരോഗ്യ ബോധവല്‍കരണ ക്യാമ്പ് ഡോ.നജീബ് ഉദ്ഘാടനം ചെയ്യുന്നു. |
ജിദ്ദ: ഇന്ത്യ ഫ്രാട്ടേനിറ്റി ഫോറത്തിന്റെ അഭിമുഖ്യത്തില്‍ രിഹേലി പോളിക്ളിനിക്കിന്റെ സഹകരണത്തോടെ മദിന റോഡ് രിഹേലിയില്‍ ആരോഗ്യ ബോധവല്‍കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ.നജീബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാരീരിക സുഖങ്ങളെക്കാള്‍ പ്രാധാന്യമാണ് മാനസിക സ്വസ്ഥത എന്ന് അദ്ദേഹം പറഞ്ഞു. മള്‍ട്ടി മീഡിയ പ്രസന്റെഷന്‍ സഹായത്തോടെ കബീര്‍ കൊണ്ടോട്ടി 'പ്രവാസിയും ആരോഗ്യവും' എന്ന വിഷയം അവതരിപ്പിച്ചു. പ്രവാസികള്‍ സ്ഥിരമാക്കുന്ന സ്വഭാവ ശീലങ്ങള്‍, ശാരീരികവും മാനസികവുമായി ഉാകുന്ന പരിവര്‍ത്തനങ്ങള്‍ അദ്ദേഹം സദസ്സിനെ ബോധ്യപെടുത്തി. റുവൈസ് ഏരിയ പ്രസിഡന്റ് ടി.സാദിഖ് സ്വാഗതം പറഞ്ഞു. ക്ളിനിക് മാനേജര്‍ റസാഖ് ആശംസകള്‍ നേര്‍ന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേക ഡിസ്കൌണ്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു.
Keywords: IFF Medical class, Jeddah