ഒഴിവുസമയ കര്‍മ്മ പദ്ധതി: ക്ളാസ് സംഘടിപ്പിച്ചു
May 9, 2012, 11:53 IST
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തുവല്‍ ഏരിയ ഒഴിവുസമയ കര്‍മ്മ പദ്ധതി എന്ന വിഷയത്തില്‍ ക്ളാസ് സംഘടിപ്പിച്ചു. കെ സി അബ്ദുര്‍ റഹ്മാന്‍ ഒഴുകൂര്‍ വിഷയം അവതരിപ്പിച്ചു. സമയം ഏറ്റവും വിലപ്പെട്ടതാണ്. മറ്റെന്തെല്ലാം തിരിച്ചെടുക്കാന്‍ കഴിഞ്ഞാലും നഷ്ടപ്പെട്ടു പോയ സമയം വീണ്ടെക്കാനാവില്ല. അതിനാല്‍ ലഭ്യമായ ഒഴിവു സമയങ്ങള്‍ ഉപകാരപ്രദമായ രീതിയില്‍ ചെലവഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നമ്മുടെ കുടുംബ ബന്ധങ്ങള്‍ അകന്നു കൊണ്ടിരിക്കുന്നു. കുട്ടികളുടെ ആവലാതികള്‍ കേള്‍ക്കാനെ അവരോടൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ കളികളില്‍ പങ്കുചേരാനോ നമുക്ക് സാധിക്കുന്നില്ല. ഒഴിവു സമയങ്ങള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കാനും കുട്ടികളോടൊന്നിച്ച് സഹവസിക്കാനും അവര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‍കാനും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുല്‍ കരീം തുവല്‍ സ്വാഗതവും മൂസ നെല്ലിശ്ശേരി നന്ദിയും പറഞ്ഞു.