കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു
Apr 8, 2012, 13:00 IST
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആക്‌സസ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് അറബ് ന്യൂസ് എഡിറ്റര്‍ രാമയ്യര്‍ സംസാരിക്കുന്നു. |
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ ആക്‌സസ് ഇന്ത്യയുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു. അജൂല്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വച്ചു നടത്തിയ പരിപാടി അറബ് ന്യൂസ് എഡിറ്റര്‍ രാമയ്യര്‍ ഉദ്ഘാടനം ചെയ്തു. ആക്‌സസ് ഇന്ത്യ പരിശീലകനും സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അധ്യാപകനുമായ ഇസ്മായില്‍ ഹസ്സന്‍ പനവള്ളി ക്ലാസെടുത്തു. വ്യത്യസ്ത കോഴ്‌സുകളെ കുറിച്ചുള്ളവിവരങ്ങളും കുട്ടികളുടെ അഭിരുചികള്‍ക്കനുസരിച്ച് പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി. ഒന്‍പത് മുതല്‍ പന്ത്രാം ക്ലാസ്
വരെ പഠിക്കുന്ന കുട്ടികള്‍ ക്ലാസ്സില്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദി പ്രഫഷനല്‍സ് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഉന്നത പ്രൊഫ ഷണലുകളുമായി നേരിട്ട് സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമായി. ഡോ. വിനോദ് തമ്പി(നസീം ജിദ്ദ ഹോസ്പിറ്റല്‍), ജോണ്‍പോള്‍(എ.എഫ്.ഐ സെയില്‍സ് എന്‍ജിനീയര്‍), അബ്ദുല്ല(സിവില്‍ എഞ്ചിനീയര്‍), എ എം സജിത്ത്(എഡിറ്റര്‍, മലയാളം ന്യൂസ്), അബ്ദുല്‍ ഗനി(ഫ്രറ്റേണിറ്റി ഫോറം അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍) എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ഷെര്‍ളി മാമൂന്‍(പ്രിന്‍സിപ്പല്‍, അജൂല്‍ സ്‌കൂള്‍) ആശംസാ പ്രസംഗം നടത്തി. ഹക്കീം കണ്ണൂര്‍ സ്വാഗതം പറഞ്ഞു. ജലീല്‍ മാസ്റ്റര്‍ പരിപാടി നിയന്ത്രിച്ചു.
Keywords: Career guidance programma, IFF, jeddah, Gulf