'നിതാഖാത്: പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട അബ്ദുല്ലാ രാജാവിന് അഭിനന്ദനം'
Apr 7, 2013, 12:05 IST
ദമ്മാം: സൗദി അറേബ്യയില്‍ നടപ്പാക്കുന്ന നിതാഖാത് നിയമത്തിന്റെ ഭാഗമായുള്ള പരിശോധന തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട അബ്ദുല്ലാ രാജാവിനെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അഭിനന്ദിച്ചു.
ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനത്തിലൂടെ രാജാവ് ലോകത്തിനു മാതൃകയായിരിക്കുകയാണ്്. വിദേശ തൊഴിലാളികള്‍ക്ക് തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ മൂന്നു മാസം അനുവദിച്ചുകൊണ്ടുള്ള രാജ ഉത്തരവ് ഫലപ്രദമായി വിനിയോഗിക്കാന്‍ എല്ലാ പ്രവാസികളും ശ്രമിക്കണമെന്ന്് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി കോര്‍ഡിനേറ്റര്‍ മൂസക്കുട്ടി അറിയിച്ചു.
ഫ്രീവിസയില്‍ ജോലി ചെയ്യുന്നവരും നിതാഖാത് മൂലം ചുവപ്പില്‍ അകപ്പെട്ടവരും ഈ അവസരം ഉപയോഗപ്പെടുത്തണം. പുതിയ സ്‌പോണ്‍സറെ കണ്ടെത്തിയോ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്കു മാറിയോ തങ്ങളുടെ നില മെച്ചപ്പെടുത്തണം.
ഹുറൂബിലുള്ളവര്‍ എംബസിയുമായി ബന്ധപ്പെട്ട് എത്രയും വേഗം ഇ.സി കരസ്ഥമാക്കി നാട്ടിലെത്താന്‍ ശ്രമിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് ഹുറൂബില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Keywords: Nitaqat, Checking, Stoped, Saudi Arabia, Appreciate, IFF, King, Abdulla, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.