city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണം: ഐ.സി.എഫ്

ദമ്മാം: (www.kasargodvartha.com 07/10/2016) സൗദി തൊഴില്‍ മേഖയിലെ പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്ന് ഐ.സി.എഫ് സമ്മേളന ഭാഗമായി നടത്തിയ 'പ്രവാസി വേധി' ചര്‍ച്ച സംഗമം ആവശ്യപ്പെട്ടു. ഒരു ജനാതിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലക്ക് പ്രവാസികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്ന് സംഗമത്തില്‍ പ്രതിഷേധമുയര്‍ന്നു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയെ എ.പി.എല്‍ പരിധിയില്‍പെടുത്തി ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു.

സാമ്പത്തിക പരാധീനത മൂലം ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തി പോരേണ്ട പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കണം. സീസണ്‍ സമയത്തുള്ള വിമാന ടിക്കറ്റിലെ അമിതമായ നിരക്ക് വര്‍ധന തടയണം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ക്കാറുള്ള പ്രവാസി സമ്മേളനങ്ങള്‍ സമ്പന്നരുടെ മാത്രം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തും, സാധാരണ പ്രവാസികളെ അവഗണിക്കുന്ന സാഹചര്യം ഉള്ളതായും സംഗമം ആശങ്ക രേഖപ്പെടുത്തി. സംഗമത്തില്‍ ഹമീദ് വടകര, അന്‍വര്‍ കളറോഡ്, ഖിളര്‍ മുഹമ്മദ്, ഫാറൂഖ് കാട്ടിപ്പള്ള മുസ്തഫ മാസ്റ്റര്‍ സംസാരിച്ചു.

'പ്രകാശം ഈ പ്രവാസം'എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നടത്തുന്ന ക്യാമ്പെയിന്റെ ഭാഗമായി നടത്തിയ സീക്കോ യൂണിറ്റ് സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ അബ്ബാസ് സഖാഫിയുടെ അധ്യക്ഷതയില്‍ അല്‍ ബാദിയ സര്‍ക്കിള്‍ ഐ.സി.എഫ് പ്രസിഡണ്ട് ഖാലിദ് ബാഖവി ഉദ്ഘാടനം ചെയ്തു. 'യുവത്വം സമൂഹ നന്മക്ക്' എന്ന വിഷയത്തില്‍ ഹാരിസ് ജൗഹരിയും, 'പ്രവാസം ഈ പ്രകാശം'എന്ന വിഷയത്തില്‍ നൂറുദ്ദീന്‍ മളാഹിരിയും ക്ലാസെടുത്തു.

യൂസുഫ് സഅദി അയ്യന്‍കേരി, സിദ്ദീഖ് സഖാഫി ഉര്‍മി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഉമര്‍ ലത്വീഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ അര്‍ഹരായ അബ്ദുല്‍ ഖാദിര്‍ ഹാജി മീകാത്ത്, കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, എലൈറ്റ് അഹ് മദ് ഹാജി, ഹസൈനാര്‍ ഹാജി, യൂസുഫ് എരിയാല്‍, അഹ് മദ് ഹാജി ആലംപാടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സയ്യിദ് ഷുക്കൂര്‍ അല്‍ ഐദറൂസി ഉപഹാരങ്ങള്‍ നല്‍കി. ഹബീബ് സഖാഫി സ്വാഗതവും ഹംസ അമാനി നന്ദിയും പറഞ്ഞു.

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണം: ഐ.സി.എഫ്

Keywords:  Gulf, Saudi Arabia, Natives, ICF, Job, Dubai, Meet, ICF conference: debate conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia