city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Awards | ഹുസൈൻ പടിഞ്ഞാറിന് തവാസുൽ എക്സലൻസി പുരസ്കാരം; ആറ് വിദ്യാർഥിനികൾക്ക് സ്വർണ്ണ മെഡൽ

Photo: Arranged

● വെൽഫെയർ@25 തവാസുൽ സമ്മേളനം 2025 ഫെബ്രുവരി 23-ന് ദുബൈയിൽ നടക്കും.
● സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
● പുരസ്കാരങ്ങളുടെ പ്രഖ്യാപനം യഹ്യ തളങ്കര, നിസാർ തളങ്കര എന്നിവർ നടത്തി.

ദുബൈ: (KasargodVartha) കാസർകോട് തളങ്കര വെസ്റ്റ് ഹിൽ മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ശ്രദ്ധേയമായ പുരസ്കാരങ്ങളും സ്വർണ്ണ മെഡലുകളും പ്രഖ്യാപിച്ചു. പ്രവാസ ലോകത്ത് സാമൂഹിക സേവനത്തിന് നേതൃത്വം നൽകുന്ന വ്യക്തികൾക്കും വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും നൽകുന്നതാണ് പുരസ്കാരങ്ങളും സ്വർണ്ണ മെഡലുകളും.

വെൽഫെയർ@25 തവാസുൽ എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. സംഘടനയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ഹുസൈൻ പടിഞ്ഞാറിന് വെൽഫെയർ ഇൻസ്പിരേഷനൽ എക്സലൻസ് അവാർഡ്- Welfare’s Inspirational Excellence Award നൽകി ആദരിക്കും.

Hussein Padinjhar receiving the Welfare’s Inspirational Excellence Award

രൂപീകരണത്തിനും രൂപീകൃത കമ്മിറ്റിയിലും സജീവമായി നിലകൊണ്ട ഹുസൈൻ പടിഞ്ഞാർ സംഘടനയുടെ പ്രഥമ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുകയും നാലര പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നാൾവഴികളിൽ വിവിധ സംഘടനയുടെ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ച സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടുകയും പ്രവാസികളുടെ പ്രശ്നങ്ങൾ എഴുത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താറുണ്ട്. അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമവും പ്രതിബദ്ധതയും കമ്മിറ്റിയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമായി മാറുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്തതിൻ്റെ നന്ദി സൂചകമായാണ് പുരസ്കാരം.

Hussein Padinjhar receiving the Welfare’s Inspirational Excellence Award

അതോടൊപ്പം ഉന്നത വിജയം നേടിയ ആറ് വിദ്യാർത്ഥിനികളെ സ്വർണ്ണ മെഡൽ നൽകി അനുമോദിക്കും. വെൽഫെയർ പ്രവർത്തകരുടെ മക്കളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ഈ അവാർഡ് ദാനം. സ്വർണ്ണ മെഡലിന് പുറമെ എഡ്യൂക്കേഷണൽ എക്‌സലൻസ് (Educational excellence) അവാർഡും നൽകപ്പെടും.

ഡോക്ടർ ഫാത്തിമാ ആസിഫ്, ഡോക്ടർ ഇർഫാനാ ഇബ്രാഹിം, നേഹ ഹുസൈൻ, കോളിയാട് ആരിഫ ജസ്ബീർ, സന നൗഷാദ്, ജസാ ജലാൽ എന്നിവരാണ് സ്വർണ്ണ മെഡലിനും എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡിനും അർഹരായവർ.

2025 ഫെബ്രുവരി 23 ഞായറാഴ്ച ദുബൈയിലെ വെൽഫിറ്റ് അരീനയിൽ വെച്ച് നടക്കുന്ന വെൽഫെയർ@25 തവാസുൽ സമ്മേളനത്തിൽ പുരസ്കാരവും സ്വർണ്ണ മെഡലുകളും സമ്മാനിക്കും.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, ദുബൈ കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര എന്നിവർ ചേർന്ന് അവാർഡ് പ്രഖ്യാപനം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ജലാൽ തായൽ, നിസാം ഹമിദ്, മുബാറക് മസ്കത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Hussein Padinjhar was honored with the Welfare’s Inspirational Excellence Award, and six students received Gold Medals and Educational Excellence Awards at the 25th Anniversary celebration.

#HusseinPadinjhar #WelfareExcellence #GoldMedals #DubaiNews #EducationalExcellence #KasaragodNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub