ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതി ബന്ധുക്കള്‍ക്ക് വിളിച്ച ശേഷം ആത്മഹത്യ ചെയ്തു
Dec 4, 2017, 10:25 IST
മനാമ: (www.kasargodvartha.com 04.12.2017) ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതി ബന്ധുക്കള്‍ക്ക് വിളിച്ച ശേഷം ആത്മഹത്യ ചെയ്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി കൊച്ചപ്പിള്ളി ജോസിന്റെ മകള്‍ ജിനി ജോസ് കൊച്ചപ്പിള്ളി (30) യാണ് മരിച്ചത്. അദ്ലിയ പ്രവിശ്യയിലെ ബാര്‍ ഹോട്ടലില്‍ ഏഴു മാസം മുമ്പാണ് ജിനി ജോലിക്കെത്തിയത്.
ഭര്‍ത്താവ് ഖത്തറില്‍ ജോലിക്കാരനാണ്. നാലു മക്കളും നാട്ടിലാണ് പഠിച്ച് താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിളിച്ചശേഷം ആത്മഹത്യ ചെയ്യുന്നുവെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സഹോദര ഭാര്യ അടക്കമുള്ളവര്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തി. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manama, Gulf, News, Top-Headlines, Suicide, House wife commits suicide in Bahrain.