city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസത്തില്‍ ഇരുകാലുകളും നഷ്ടമായി; ലൈഫ് ഭവനത്തില്‍ റിയാസിന് പുതിയ ജീവിതം

കാസര്‍കോട്: (www.kasaragodvartha.com 21.02.2020) പ്രവാസിയായിരുന്ന അണങ്കൂരിലെ റിയാസ് വര്‍ഷങ്ങളായി വീല്‍ചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്. ചലനമറ്റ ഇരുകാലുകളുമായി ജീവിതത്തെ ആശങ്കയോടെയായിരുന്നു റിയാസും കുടുംബവും നോക്കിയിരുന്നത്. ലൈഫ് മിഷനിലൂടെ ലഭിച്ച വീട്ടില്‍ ഇന്ന് ഈ കുടുംബം സന്തോഷത്തിലാണ്.

നിരവധി അംഗങ്ങളുമായി പരിമിതമായ സൗകര്യങ്ങളോടെ തറവാട് വീട്ടില്‍ പ്രതിസന്ധിയിലായിരുന്ന സാഹചര്യം മാറി ഇന്ന് ഇവര്‍ക്ക് സ്വന്തമായ വീടെന്ന സ്വപ്നമാണ് സാക്ഷാല്‍കരിച്ചിട്ടുള്ളത്. വളരെയേറെ പ്രതീക്ഷകളുമായി 1994ലാണ് റിയാസ് യു എ ഇ യിലെത്തിയത്. ദുബൈയില്‍ ജോലി ചെയ്യുന്നതിനിടെ 2002 ലാണ് സ്വപ്നങ്ങളൊക്കെ തകിടം മറിച്ച് വാഹനാപകടമുണ്ടാകുന്നത്. സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റതിനാല്‍ ഇരു കാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറില്‍ തളക്കപ്പെടുകയായിരുന്നു.

പ്രവാസത്തില്‍ ഇരുകാലുകളും നഷ്ടമായി; ലൈഫ് ഭവനത്തില്‍ റിയാസിന് പുതിയ ജീവിതം

സര്‍ക്കാരില്‍ നിന്നും ലഭ്യമായ നാലര സെന്റ് ഭൂമിയിലാണ് ലൈഫ് മിഷന്‍-പിഎംഎവൈ പദ്ധതി പ്രകാരം വീട് നിര്‍മിച്ചത്. 2018 ഡിസംബറില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഈ ഫെബ്രുവരി 14നാണ് ഗൃഹപ്രവേശം നടത്തിയത്. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിനിയായ ഭാര്യ യാസ്മീനും നാലാം ക്ലാസുകാരനായ മകനുമടങ്ങുന്ന ഈ കൊച്ചു കുടുംബം ലൈഫ് മിഷനിലൂടെ ലഭിച്ച പുതിയ ജീവിതത്തിന് ഹൃദയത്തില്‍ നിന്നുമാണ് പദ്ധതി ആവിഷ്‌കരിച്ച അധികൃതരോട് നന്ദി പറയുന്നത്.

Keywords: Kasaragod, Kerala, news, House, Gulf, Anangoor, Family, House for Riyas in Life mission   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia