ദുബൈയില്‍ വീട്ടിനുള്ളില്‍ തീപിടിത്തം; 12 പേരെ രക്ഷപ്പെടുത്തി
Jul 18, 2021, 09:25 IST
ദുബൈ: (www.kasargodvartha.com 18.07.2021) ദുബൈയില്‍ തീപിടിത്തത്തെ തുടര്‍ന്ന് വീട്ടിനുള്ളില്‍ അകപ്പെട്ട 12 കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദുബൈ അല്‍ ലിസാലി പ്രദേശത്താണ് സംഭവം.
ടെന്റിലുണ്ടായ ഷോര്‍ട് സര്‍ക്യൂടാണ് തീപിടിത്തത്തിന് കാരണമായത്. തീപിടിത്തത്തില്‍ ടെന്റും സമീപ പ്രദേശങ്ങളും വ്യാപകമായി കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ 7.21 മണിക്കാണ് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ സംഘം എട്ട് മണിയോടെ തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു.
Keywords: Dubai, News, Gulf, World, Top-Headlines, Fire, House, Escaped, House catches fire in Dubai; Firefighters rescued 12 members of a family