ദമ്മാമില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
Apr 28, 2013, 12:30 IST
ദമ്മാം: പ്രവാസികളുടെ സേവനത്തിനായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ദമ്മാമിലെ അദാമ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന എംബസി ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയായ വി.എസ്.എഫ് ഓഫീസിന് സമീപത്തുള്ള ഹെല്‍പ് ഡെസ്‌ക്കില്‍ നിരവധി പേരാണ് വിവിധ ആവശ്യങ്ങളുമായി എത്തിയത്.
ഹുറൂബിലും മറ്റും പെട്ട് നാട്ടിലേക്ക് മടങ്ങാനായി ഇ.സിക്കുള്ള അപേക്ഷ നല്‍കാനെത്തിയവരായിരുന്നു കൂടുതലും. ഫ്രറ്റേണിറ്റി ഫോറം വാളന്റിയര്‍മാര്‍ അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുകയും ആവശ്യമായ മറ്റ് സഹായങ്ങള്‍ നല്‍കുകയും ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നൂറുകണക്കിന് പേരാണ് ഹെല്‍പ് ഡെസ്‌ക്കിനെ സമീപിച്ചത്.
കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവനങ്ങള്‍ നടന്നുവരുന്നതായും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സംരംഭത്തിനു നേതൃത്വം നല്‍കുന്നതായും ഭാരവാഹികള്‍ വ്യക്തമാക്കി.
എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലും വി.എസ്.എഫ് ഓഫീസിലും ഇ.സി അപേക്ഷ സ്വീകരിക്കാന്‍ സൗകര്യമേര്‍പെടുത്തിയ ഇന്ത്യന്‍ എംബസിയുടെ നടപടി പ്രശംസനീയമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Keywords: Help desk, Start, IFF, Dammam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഹുറൂബിലും മറ്റും പെട്ട് നാട്ടിലേക്ക് മടങ്ങാനായി ഇ.സിക്കുള്ള അപേക്ഷ നല്‍കാനെത്തിയവരായിരുന്നു കൂടുതലും. ഫ്രറ്റേണിറ്റി ഫോറം വാളന്റിയര്‍മാര്‍ അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുകയും ആവശ്യമായ മറ്റ് സഹായങ്ങള്‍ നല്‍കുകയും ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നൂറുകണക്കിന് പേരാണ് ഹെല്‍പ് ഡെസ്‌ക്കിനെ സമീപിച്ചത്.
കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവനങ്ങള്‍ നടന്നുവരുന്നതായും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സംരംഭത്തിനു നേതൃത്വം നല്‍കുന്നതായും ഭാരവാഹികള്‍ വ്യക്തമാക്കി.
ദമ്മാമിലെ അദാമ വി.എസ്.എഫ് ഓഫീസിന് സമീപത്തുള്ള ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹെല്‍പ് ഡെസ്‌ക്കില്‍ സേവനത്തിനെത്തിയവര്‍ |