city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജിന്റെ സന്ദേശം ഉള്‍കൊണ്ട് ഐക്യത്തിന് തയ്യാറാവുക: അബ്ദുര്‍ റഹ്മാന്‍ ബാഖവി

ഹജ്ജിന്റെ സന്ദേശം ഉള്‍കൊണ്ട് ഐക്യത്തിന് തയ്യാറാവുക: അബ്ദുര്‍ റഹ്മാന്‍ ബാഖവി
ജിദ്ദ: ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മുസ്‌ലീങ്ങളുടെ പ്രതിനിധികളായി ഒരേ ലക്ഷ്യത്തിലേക്കും ഒരേയൊരു നാഥനിലേക്കും ഒരുമിച്ചുകൂടുന്ന ലോക മുസ്‌ലീം സമ്മേളനമായ ഹജ്ജിന്റെ സന്ദേശം ഐക്യത്തിന്റെയും, ത്യാഗത്തിന്റെയും തൗഹീദിന്റെതുമാണെന്നും ഇത് ഉള്‍കൊണ്ടു ഭിന്നതകള്‍ മറന്നു ഒരുമിക്കാന്‍ എല്ലാ മുസ്‌ലീങ്ങളും തയ്യാറാവണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കേരള സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ ബാഖവി ആവശ്യപെട്ടു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഒരുക്കിയ 'ഹജ്ജിന്റെ സന്ദേശം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹജ്ജ് ത്യാഗത്തിന്റെ സന്ദേശം കൂടി നല്‍കുന്നുണ്ട് പണക്കാരനും പാവപ്പെട്ടവനും ഒരേപോലെ ത്യാഗം സഹിക്കേണ്ടുന്ന അവസരമാണ് ഹജ്ജ്. എത്ര വലിയ പണക്കാരനും അവന്റെ വാഹനം ഉപയോഗിക്കാനോ ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനോ സാധിക്കുകയില്ല. ഇത് അല്ലാഹുവിന്റെ ത്യാഗ പരിശീലനമാണ്. ക്ഷമയോടെ അതിനെ നേരിടേണ്ടതുണ്ട്.

ഇബ്രാഹീം നബിയുടെ വിളിക്കുത്തരമാണ് ഹജ്ജ്. ഇബ്രാഹീം നബിയുടെ ജീവിതം ത്യാഗോജ്ജ്വലവും പരീക്ഷണങ്ങള്‍ നിറഞ്ഞതുമായിരുന്നു. മകന്‍ ഇസ്മായിലിനെ അറുക്കാന്‍ കല്‍പിച്ചത് പ­രീ­ക്ഷ­ണ­ത്തിന്റെ ഭാഗമായിരുന്നു. അതില്‍ അദ്ദേഹം വിജയിച്ചു, നാം നമ്മുടെ പല ഇബ്രാഹീമുകളെയും ബലികഴിക്കാന്‍ തയ്യറാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ മുസ്‌ലീം ആകുകയുള്ളൂ എന്നും ബാഖവി അഭിപ്രായപെട്ടു. ഹസ്സന്‍ മങ്കട അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ മു­ജീബ്‌ റഹ്മാന്‍ (അല്‍നൂര്‍ മെഡിക്കല്‍ സെന്റര്‍) ആശംസ നേര്‍ന്നു. മുഹമ്മദാലി ഫൈസി ഖിറാഅത്ത് നടത്തി. കബീര്‍ കൊണ്ടോട്ടി സ്വാഗതവും, അലി കാരാടി നന്ദിയും പറഞ്ഞു.

Keywords: IFF, Hajj programme, Abdur Rahman Bhaqawi, Jeddah, Gulf, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia