city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവര്‍ ഒത്തു ചേര്‍ന്നു, ഗ്രീന്‍ ഹൗസ് ചാറ്റ് ബോക്‌സിനു പുറത്ത് നേരിട്ടു സല്ലപിക്കാന്‍...

ദുബൈ: (www.kasargodvartha.com 30.12.2014) ഗ്രീന്‍ ഹൗസ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ദുബൈ അംഗങ്ങളുടെ സംഗമം സോഷ്യല്‍ മീഡിയ മീറ്റുകളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. മൊബൈലിലൂടെയുള്ള സ്ഥിരം ഗ്രൂപ്പ് ചാറ്റിനു ഇടവേള നല്‍കി 30 ഓളം ഗ്രൂപ്പ് മെമ്പര്‍മാരും മറ്റു കെ.എം.സി.സി നേതാക്കളുമാണ് ദുബൈ സബീല്‍ പാര്‍ക്കില്‍ ഒത്തു കൂടിയത്.

ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹനീഫ് കല്‍മാട്ട ഉദ്ഘാടനം ചെയ്ത മീറ്റ് രാത്രി വൈകുവോളം നീണ്ടു നിന്നു. ഖയ്യൂം മാന്യ, എ.കെ ആരിഫ്, ബി.എ റഹ്മാന്‍ ആരിക്കാടി, മുനീര്‍ ചെര്‍ക്കള, അഷ്‌റഫ് നീര്‍ച്ചാല്‍, മുനീര്‍ ബെന്താട്, ഷാഫി ഹാജി പൈവളികെ, അസീസ് ബള്ളൂര്‍, ഷംസുദ്ദീന്‍ പടലട്ക, ഹസീബ് പള്ളിക്കര, സത്താര്‍ നാരംമ്പാടി, ഹക്കീം കാട്ടുകുക്കെ, ഖാലിദ് മള്ളങ്കൈ, സാബിത് പക്കല്‍, ഷാക്കിര്‍ ബായാര്‍, അഷ്‌റഫ് ബോവിക്കാനം, ചമ്മു പെര്‍ള എന്നിവര്‍ സംബന്ധിച്ചു.

സുബൈര്‍ കുബണൂര്‍ അധ്യക്ഷനായിരുന്നു. ഹസന്‍ കുദുവ സ്വാഗതവും മുനീര്‍ ബെരികെ നന്ദിയും പറഞ്ഞു. ഫസല്‍ ബംബ്രാണ, ഇബ്രാഹിം ബെരികെ എന്നിവര്‍ പരിപാടിയുടെ സുന്ദര നിമിഷങ്ങള്‍ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തപ്പോള്‍ ഖലീല്‍ ചിപ്പാര്‍, ഇബ്രാഹിം ബാജൂരി, മഹമൂദ് ബന്തിയോട് എന്നിവര്‍ ഭക്ഷണ സല്‍ക്കാരത്തിനു നേതൃത്വം നല്‍കി.

കാസര്‍കോട് ജില്ലയിലെ മുസ്ലിം ലീഗുകാര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ് ഗ്രീന്‍ ഹൗസ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്. ദുബൈ കെ.എം.സി.സി പ്രവര്‍ത്തകന്‍ സുബൈര്‍ കുബണൂര്‍ 2014 ഏപ്രിലില്‍ തുടങ്ങിയ ഗ്രൂപ്പ് ഇപ്പോള്‍ 99 മുസ്ലിം ലീഗ് സൈബര്‍ പോരാളികളുടെ അവധികളില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മീറ്റിംഗ് റൂം ആയി മാറിയിരിക്കുന്നു.

സുബൈര്‍ കുബണൂര്‍, ഹസന്‍ കുദുവ, മുനീര്‍ ബെരികെ എന്നിവര്‍ അഡ്മിന്മാരായ ഈ ഗ്രൂപ്പില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും കേരളത്തിലെയും ബംഗളൂരുവിലെയും കാസര്‍കോട് സ്വദേശികളായ 99 മുസ്ലിം ലീഗ് സൈബര്‍ യോദ്ധാക്കള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളും ആസൂത്രണങ്ങളും തീരുമാനങ്ങളും പരസ്പരം പങ്കു വെച്ച് മുസ്ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ രാപകല്‍ ചര്‍ച്ചകളില്‍ മുഴുകുന്നു. മഞ്ചേശ്വരം മണ്ഡലത്തിന് മുന്‍തൂക്കമുള്ള ഗ്രൂപ്പില്‍ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെയും പ്രവര്‍ത്തകര്‍ അംഗങ്ങളാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അവര്‍ ഒത്തു ചേര്‍ന്നു, ഗ്രീന്‍ ഹൗസ് ചാറ്റ് ബോക്‌സിനു പുറത്ത് നേരിട്ടു സല്ലപിക്കാന്‍...

Keywords : Kasaragod, Kerala, Gulf, Muslim-league, Social networks, KMCC, Whats App Group. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia