നിക്ഷേപകർക്കും സംരംഭകർക്കും സന്തോഷവാർത്ത; ജൂൺ 1 മുതൽ യുഎഇയിൽ 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്നു
May 19, 2021, 20:56 IST
ദുബൈ: (www.kasargodvartha.com 19.05.2021) വിദേശ നിക്ഷേപകർക്കും സംരംഭകർക്കും ഓൺഷോർ കമ്പനികൾ സ്ഥാപിക്കാനും പൂർണമായും സ്വന്തമാക്കാനും അവസരമൊരുങ്ങുന്നു. നിയമം 2021 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. കമ്പനി തുറക്കുന്ന വിദേശികൾക്ക് ഇനി യുഎഇ പൗരനായ ഷെയർഹോൾഡറെയോ സ്പോൺസറെയോ ആവശ്യമില്ല.
ഭേദഗതി വരുത്തിയ വാണിജ്യ കമ്പനികളുടെ നിയമം രാജ്യത്തിന്റെ മത്സരശേഷി വർധിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗക് അൽ മാരി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ബിസിനസ് സുഗമമാക്കുന്നതിനുള്ള യുഎഇ സർകാർ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മൂലം പ്രതിസന്ധിയിലായ യുഎഇയുടെ ബിസിനസ് മേഖലയെ ഉത്തേജിപ്പിക്കാനാണ് കഴിഞ്ഞവർഷം 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം പ്രഖ്യാപിച്ചത്.
കോവിഡ് മൂലം പ്രതിസന്ധിയിലായ യുഎഇയുടെ ബിസിനസ് മേഖലയെ ഉത്തേജിപ്പിക്കാനാണ് കഴിഞ്ഞവർഷം 100% വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം പ്രഖ്യാപിച്ചത്.
Keywords: Gulf, News, UAE, Business, Dubai, Worker, Employees, Business-man, Top-Headlines, Company, Shareholder, Resident, Good news for investors and entrepreneurs; 100% foreign ownership in the UAE from June 1.
< !- START disable copy paste -->