ലിയാന ഫാത്തിമയ്ക്ക് ദുബൈ നാഷണല്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍
Dec 16, 2016, 17:48 IST
ദുബൈ: (www.kasargodvartha.com 16.12.2016) ദുബൈയില്‍ നടക്കുന്ന ദുബൈ നാഷണല്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ലീയാന ഫാത്തിമയ്ക്ക് സ്വര്‍ണ മെഡല്‍ ലഭിച്ചു. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലാണ് സ്വര്‍ണമെഡല്‍ ലഭിച്ചത്. ദുബൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മറ്റുള്ളവരെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ലിയാന മികച്ച വിജയം നേടിയത്.
1.11.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലിയാനയുടെ നേട്ടം. ദേശിയ മീറ്റിലും സിബിഎസ്ഇ നാഷണല്‍ മീറ്റിലും ലിയാന ട്രിപ്പിള്‍ സ്വര്‍ണമടക്കം നേടിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയും എറണാകുളം ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ലിയാന ഫാത്തിമ മേല്‍പറമ്പ് സ്വദേശിയും ബിസിനസുകാരനുമായ ഉമര്‍ നിസാറിന്റെയും റാഹിലയുടെയും മകളാണ്.
Keywords: kasaragod, Kerala, Gulf, Dubai, gold, winner, Melparamb, Liyana Fathima, Finished, Medal, Butter Fly.