Flight Services | അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍
അബൂദബി: (www.kasargodvartha.com) അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ജൂണ്‍ 28 മുതല്‍ ആഴ്ചയില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായി മൂന്ന് സര്‍വീസുകളാണുണ്ടാവുക. ഗോ എയര്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പുതിയ സര്‍വീസ് നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകും. തിരക്ക് വര്‍ധിച്ചാല്‍ സര്‍വീസ് ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിപ്പിക്കാനും നീക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍വീസുള്ള ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് ഇന്‍ഡ്യന്‍ സമയം രാത്രി 8.10 മണിക്ക് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.40 മണിക്കായിരിക്കും അബൂദബിയിലെത്തുന്നത്. തിരികെയുള്ള സര്‍വീസ് യുഎഇ സമയം രാത്രി 11.40 മണിക്ക് പുറപ്പെട്ട് ഇന്‍ഡ്യന്‍ സമയം 5.15 മണിക്ക് കൊച്ചിയില്‍ എത്തിച്ചേരും. നിലവില്‍ ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്നും കേരളത്തില്‍ കണ്ണൂരിലേക്കാണ് ഗോ എയറിന്റെ പ്രതിദിന സര്‍വീസുകളുള്ളത്.
Keywords: Abudhabi, news, Gulf, World, Top-Headlines, Go Air to start flight services from Abu Dhabi to Kochi.