city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്ലോബല്‍ മലയാളി മീറ്റ് കോഴിക്കോട്ട് മെയ് 27, 28

കോഴിക്കോട്: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് 27, 28 തീയതികളില്‍ കോഴിക്കോട്ട് ഗ്ലോബല്‍ മലയാളി മീറ്റ് സംഘടിപ്പിക്കുന്നു. അറബ് നാടുകളില്‍ പ്രത്യേകിച്ച് സൗദി അറേബ്യയിലും മറ്റും നടപ്പാക്കി വരുന്ന സ്വദേശിവല്‍കരണത്തെ തുടര്‍ന്ന് കേരളം ശക്തമായ പ്രതിസന്ധിയും പ്രവാസി കുടുംബങ്ങള്‍ തീഷ്ണമായ ആശങ്കയും അഭിമുഖികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു സമ്മേളനത്തിന് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അറബ് നാടുകളിലെ സ്വദേശിവല്‍ക്കരണം കേരളത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കും, ഇതിനു പരിഹാരമെന്ത്, തിരിച്ചു വരുന്ന പ്രവാസികളെ എങ്ങനെ പുനരധിവസിക്കും തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് സമ്മേളനം ചര്‍ച ചെയ്യും.

28ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ഹോട്ടല്‍ നളന്ദ ഒഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനം ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് വേണ്ടി ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ആവിഷ്‌കരിച്ച പ്രവാസ പുനരധിവാസ പദ്ധതിയുടെ ഉദഘാടനം ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണല്‍ ഹെഡ് വിജയകുമാര്‍ കെ.ആര്‍. നിര്‍വഹിക്കും.
ഗ്ലോബല്‍ മലയാളി മീറ്റ് കോഴിക്കോട്ട് മെയ് 27, 28

അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ-സാമുഹ്യ-സാംസ്കാരിക മേഖലയിലെ നിസ്തുലസേവനവും ഈ രംഗത്തെ സമഗ്ര സംഭാവനയും വിലയിരുത്തി മുന്‍ മന്ത്രിയും സിഡ്‌കോ ചെയര്‍മാനുമായ സി.ടി. അഹ്മദലിക്ക് സമ്മേളനത്തില്‍ ധനകാര്യ മന്ത്രി കെ.എം. മാണി 'ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് സമ്മാനിക്കും.

സംശുദ്ധവും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള രാഷ്ട്രിയ സേവനത്തിനുള്ള ജനസേവന പുരസ്‌കാരം ജോണ്‍ പുതുക്കുഴിക്ക് മന്ത്രി സമ്മാനിക്കും. തിരിച്ചുവരുന്ന പ്രവാസികളുടെ കഴിവും തൊഴില്‍ പരിചയവും ഉപയോഗിച്ചുകൊണ്ടുള്ള പദ്ധതികളുടെ രൂപരേഖ സാമ്പത്തിക വ്യവസായ വിദഗ്ദ്ധന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി, ജനറല്‍ സെക്രട്ടറി ഹസൈനാര്‍ തളങ്കര, സംഘാടക സമിതി ചെയര്‍മാന്‍ എം.വി. കുഞ്ഞാമു, സെക്രട്ടറി കെ.ടി. വാസുദേവന്‍, സംഘാടക സമിതി കണ്‍വീനര്‍ പി.അനില്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.

Keywords: Indo-Arab-Global meet, Kozhikode, K.M.Mani, Inauguration, Conference, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia