city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ; അവഗണിക്കുന്നവര്‍ക്കെതിരെ ഉണരേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി ജി എച്ച് എം യുഎഇ കുടുംബ സംഗമം

ദുബൈ; (www.kasargodvartha.com 20.01.2018) നവമാധ്യമങ്ങളില്‍ തുടങ്ങി കരയും കടലും കടന്നു കാസര്‍കോട്ടെ പ്രതികരണ ശേഷിയുള്ള പൊതുജനത്തിന്റെ ശബ്ദം ദുബായിലും മുഴങ്ങി. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാസര്‍കോടിനോട് കാണിക്കുന്ന ഇരട്ടത്താപ്പിനോടും, അവഗണനക്കെതിരെയും, പൊതുജനവികാരം ശക്തമായി ഉയര്‍ന്ന, അഴിമതിക്കെതിരെ ശക്തമായ നിലകൊള്ളുന്ന ജി എച്ച് എമ്മിന്റെ ദുബായ് മീറ്റ് വ്യത്യസ്തമായി.

കാസറകോട് ഇന്നു നേരിടുന്ന അവഗണനയെക്കുറിച്ച് വ്യത്യസ്തതയാര്‍ന്ന സംവാദങ്ങളുമയി ജി എച്ച് എമ്മിന്റെ കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം, ദുബായിലെ ദേര മലബാര്‍ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ ഒത്തുകൂടി. 'ചിറ്റ് ചാറ്റ് വിത്ത് യുഎഇ മീറ്റ് ഓര്‍ഗനൈസിങ് ടീം ആന്‍ഡ് കോര്‍ ടീം മെമ്പേഴ്‌സ്'സെക്ഷനോടുകൂടി പ്രഥമ ഒത്തുചേരല്‍ ആരംഭിച്ചു.

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ; അവഗണിക്കുന്നവര്‍ക്കെതിരെ ഉണരേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി ജി എച്ച് എം യുഎഇ കുടുംബ സംഗമം

'ജി എച്ച് എം ഇന്നലെ ഇന്ന് നാളെ', 'കാസര്‍കോടിന്റെ ഭാവി' എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി എ കെ പ്രകാശ്, അബ്ദുല്ല ബംഗന, ഇസ്മയില്‍ തളങ്കര, ഖാദര്‍ തൈവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കാസര്‍കോടിനെ അവഗണിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നുവന്നു നാട്ടില്‍ മാറ്റം കൊണ്ട് വരാന്‍ ജി എച്ച് എം പോലുള്ള സംഘടനകള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. ജാതി-മത-രാഷ്ട്രീയ വേലിക്കെട്ടുകളാണ് കാസര്‍കോടിന്റെ വികസന മുരടിപ്പിന് കാരണമാവുന്നതെന്നും യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. പാര്‍ട്ടി സേവനം എന്നുള്ളത് പാര്‍ട്ടിക്കു വേണ്ടി മാത്രമല്ലാതെ, രാഷ്ട്രത്തിനും, പൊതു ജനങ്ങള്‍ക്കും ഉപകാരപ്പെടുന്നതാവണം എന്ന പൊതുവികാരം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

'വിദ്യഭ്യാസത്തില്‍ മുന്നോക്കമുള്ള ഒരു ജനതയ്‌ക്കേ നാടിന്റെ പുരോഗതിയില്‍ ഭാഗവാക്കാവാന്‍ സാധിക്കൂ' എന്ന വിഷയത്തെ ആസ്പദമാക്കി നിസാം ഫലാഹ് സംസാരിച്ചു. സ്ത്രീകള്‍ ഇത്തരം നാടിനും പൊതുജനങ്ങള്‍ക്ക് വേണ്ടിയും പൊരുതുന്ന സംഘടനകളുടെ ഭാഗമാകേണ്ടതിന്റെ അത്യാവശ്യകതെയെ പറ്റി മിനി ബാബു ഉദുമ സംസാരിച്ചു.

ഹാഷിം പടിഞ്ഞാര്‍, ശംസു മാങ്ങാട്, സലാം പാക്യാര ,ഖാദര്‍ ബെസ്റ്റോ, എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ബുര്‍ഹാന്‍ തളങ്കര വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജി എച്ച് എം യുഎഇ ഫാമിലി സംഗമത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്കും, ഫാമിലി മെമ്പേര്‍സിനും പ്രത്യേക കലാപരിപാടി ഒരുക്കിയിരുന്നു. ഹരി നോര്‍ത്ത് കൊട്ടച്ചേരി സ്വാഗതവും ബഷീര്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, UAE, Dubai, Gulf, Family-meet, GHM, Kasaragod, Devolopment, Educations, Problems, Discussion, GHM Organised UAE Family Meet

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia