city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രമേയം ഈ കാലഘട്ടത്തിന് അനിവാര്യം: ജി സി സി പൈക്ക കെ എം സി സി

ദുബൈ: (www.kasargodvartha.com 18/08/2016) ഓഗസ്റ്റ് 18 മുതല്‍ 20 വരെ കാസര്‍കോട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ 'രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക' എന്ന പ്രമേയം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജി സി സി പൈക്ക കെ എം സി സി ഓണ്‍ലൈന്‍ സംഗമം വിലയിരുത്തി. ഒരു മതവിഭാഗത്തിനു നേരെ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടുകയും രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കുകയും ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നും അതിനുവേണ്ട ഒത്താശ നല്‍കുകയും ചെയ്യുന്ന വര്‍ത്തമാന ചിത്രങ്ങളില്‍ നിന്നും മതേതര ഇന്ത്യയെ നിലനിര്‍ത്തുന്നതിന്ന് വേണ്ടി പൊതുസമൂഹത്തിന് ശക്തമായി ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.

വര്‍ണ- വര്‍ഗ - ജാതി - മത വ്യത്യാസമില്ലാതെ സംഘടിതമായി കെട്ടിപ്പടുത്ത ആര്‍ഷഭാരതം 70-ാം സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുമ്പോള്‍ ഒരുഭാഗത്ത് നാല്‍ക്കാലി മൃഗങ്ങളുടെ പേരില്‍ മനുഷ്യര്‍ കൊലക്കത്തിക്കിരയാവുന്ന വാര്‍ത്തകള്‍ ഉണ്ടാവുന്നു. രാഷ്ട്രപിതാവിന്റെ ഘാതകര്‍ പോലും മഹത്വവല്‍ക്കരിക്കപ്പെടുന്നു. സ്വാതന്ത്ര്യ സമര പോരാളികള്‍ രക്തം ചീറ്റിയതും ജീവന്‍ വെടിഞ്ഞതും രാജ്യാഭിമാനം കാക്കാന്‍ വേണ്ടിയാണ്. ആത്മാഭിമാനം ഉണര്‍ത്താനാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ അല്ല നമുക്ക് വേണ്ടത്, അത് മുമ്പെ കെട്ടിപ്പടുത്തിട്ടുണ്ട്. നമുക്ക് വേണ്ടത് പ്രൊട്ടക്റ്റ് ഇന്ത്യയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഷാര്‍ജ കെ എം സി സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഷെരീഫ് പൈക്ക യോഗം നിയന്ത്രിച്ചു. ചെങ്കള പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് എന്നീ വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന നെല്ലിക്കട്ട, പൈക്ക, ചാത്തപ്പാടി, അര്‍ളട്ക്ക എന്നീ പ്രദേശങ്ങളില്‍ നിന്നും ജി സി സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെയാണ് യോഗം ചേര്‍ന്നത്. കൂട്ടായ്മയുടെ ആത്യന്തിക ലക്ഷ്യമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വിവിധ ജി സി സി രാജ്യങ്ങളിലെ സജീവ പ്രവര്‍ത്തകരെ ഉള്‍പെടുത്തി 25 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.

ഭാരവാഹികള്‍: പ്രസിഡണ്ട് - ബക്കര്‍ പൈക്ക (അബൂദാബി), ജനറല്‍ സെക്രട്ടറി - എം എസ് ഷെരീഫ് (ഷാര്‍ജ), ട്രഷറര്‍ - ജി എസ് ഇബ്രാഹിം ചന്ദംപാറ.(ദുബൈ). വൈസ് പ്രസിഡണ്ടുമാര്‍ - കെ ഇ നൗഷാദ് (ഖത്തര്‍), മൊയ്തീന്‍ പൈക്ക (അബൂദാബി), കെ എം ഹനീഫ (റാസല്‍ ഖൈമ), ഹമീദ് കുഞ്ഞിപ്പാറ (ദുബൈ), റഫീഖ് മലപ്പുറം (ഒമാന്‍), നിയാസ് ബീട്ടിയട്ക്കം (അബൂദാബി), ബി എ ഹമീദ് നെല്ലിക്കട്ട (ദുബൈ), അസ്ഹര്‍ ചാത്തപ്പാടി (സൗദി അറേബ്യ). സെക്രട്ടറിമാര്‍ - ഖാദര്‍ പൈക്ക (ദുബൈ), റഹീം പി എം (ബഹ്‌റൈന്‍), മനാഫ് എം എം (ദുബൈ), ജിമ്മു റഹീം (ഖത്തര്‍), അന്‍ഷിദ് ഹില്‍ട്ടന്‍ (ദുബൈ), അഷറഫ് കൊയര്‍ച്ചി (അബൂദാബി), ഹമീദ് ഗോവ ചാത്തപ്പാടി (ദുബൈ), ഷാഫി കലന്തര്‍ (ദുബൈ).

രക്ഷാധികാരികള്‍ - ഷരീഫ് പൈക്ക (ദുബൈ), അബ്ദുല്ല പൈക്ക (അബൂദാബി), ഷരീഫ് പൈക്ക (ഷാര്‍ജ), ഷാനിഫ് പൈക്ക (ഖത്തര്‍), ബി എ ഹമീദ് ബാലട്ക്ക (ദുബൈ), ഐ പി എം ഇബ്രാഹിം (അജ്മാന്‍).

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രമേയം ഈ കാലഘട്ടത്തിന് അനിവാര്യം: ജി സി സി പൈക്ക കെ എം സി സി

Keywords : KMCC, Gulf, Meeting, Youth League, Conference, GCC Committee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia