Obituary | ദുബൈയിൽ ഗ്യാസ് സിലിൻഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി; ഭീതി വിട്ടൊഴിയാതെ പ്രവാസികൾ
Oct 19, 2023, 17:01 IST
കണ്ണൂര്‍: (Kasargodvartha) ദുബൈ കരാമയിലെ ഫ്‌ലാറ്റിൽ ഗ്യാസ് സിലിൻഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തലശേരി പുന്നോല്‍ സ്വദേശി നിധിന്‍ദാസാണ് (24) മരിച്ചത്. അപകടത്തില്‍ മലപ്പുറം സ്വദേശി യഅകൂബ് അബ്ദുല്ലയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. അപകടത്തില്‍ പുന്നോല്‍ സ്വദേശികളായ ശാനില്‍, നഹീല്‍ എന്നിവര്‍ക്കും പരുക്കേറ്റിറ്റുണ്ട്. ഇവര്‍ ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച്ച അര്‍ധരാത്രി കാറാമ ഡേ ടൂ ഡെ ഷോപിങ് കേന്ദ്രത്തിന് സമീപം ബിന്‍ ഹൈദര്‍ ബില്‍ഡിങിലെ ഫ്‌ലാറ്റിലാണ് അപകടമുണ്ടായത്. പന്ത്രണ്ടരയോടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍പ്പെട്ട യുവാക്കളില്‍ ഭൂരിഭാഗവും അവിവാഹതിരാണെന്നാണ് സൂചന. റാശിദ് ആശുപത്രിയിലും എന്‍ എം സി ആശുപത്രിയിലുമായിട്ടാണ് ഇവരെ പ്രവേശിപ്പിച്ചത്.
സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ ഇതിനുസമീപമുളള മറ്റൊരു ഫ്‌ലാറ്റില്‍ താമസിക്കുന്ന രണ്ടുസ്ത്രീകള്‍ക്കും പരുക്കേറ്റിരുന്നു. ദുബൈയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പളളിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുളള നടപടി ക്രമങ്ങള്‍ ഇൻഡ്യൻ എംബസിയുമായി ബന്ധപ്പെട്ടു ചെയ്തുവരികയാണെന്നാണ് വിവരം. ഇതിനായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ സഹായം തേടിയിട്ടുണ്ട്.
ബുര്‍ദുബൈ അനാം അല്‍മദീന ഫ്രൂട്സിലെ ജീവനക്കാരനാണ് മരിച്ച യഅകൂബ് അബ്ദുല്ല. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് ദുബൈയില്‍ എത്തിയതായിരുന്നു നിധിന്‍ ദാസ്. ദാരുണമായ അപകടം യുഎഇയിലെ പ്രവാസി മലയാളികളെയും പിടിച്ചുകുലുക്കിയിരിക്കുകയാണ്. പലർക്കും ഇപ്പോഴും ഭീതി മാറിയിട്ടില്ല.
Keywords: News, Kannur, Kerala, Obituary, Gas cylinder, Dubai, Gas cylinder explosion: One more died in Dubai.
< !- START disable copy paste -->