city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലസ്ഥാനത്തെ മാനഭംഗം രാജ്യത്തിനു തന്നെ നാണ­ക്കേട്: ഐ എം സി സി

തലസ്ഥാനത്തെ മാനഭംഗം രാജ്യത്തിനു തന്നെ നാണ­ക്കേട്: ഐ എം സി സി
ദു­ബൈ: തലസ്ഥാനത്തെ മാനഭംഗം രാജ്യത്തിനു തന്നെ നാണ­ക്കേ­ടെന്ന് ഐ.എം.സി.സി. ഡല്‍ഹിയില്‍ നടന്ന കൂട്ട മാനഭംഗം രാജ്യത്തിനു തന്നെ കടുത്ത അപമാനം വരുത്തി വെച്ചതിന്റ്‌റെ ഉത്ത­രവാദിത്വം ഏറ്റെടുത്തു കൊ­ണ്ട് ഡല്‍ഹി മുഖ്യ മന്ത്രി ഷീലാ ദീക്ഷിത് മുഖ്യ മന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാവണമെന്ന് ദുബൈ ഐ എം സി സി യോഗം ആവശ്യപ്പെ­ട്ടു.

ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്ക്­ ബസില്‍ യാത്ര ചെയ്യാന്‍ പോലും സുക്ഷിതമ­ല്ലെന്ന് തെളിഞ്ഞ സാഹചര്യ­ത്തില്‍ എ ഐ സി സി അധ്യക്ഷയും യു പി ഐ ചെയര്‍പേര്‍സനുമായ സോണിയാ ഗാന്ധിക്ക് രാജ്യത്തെ സ്ത്രീ സമൂഹത്തോടെ ബഹുമാനം ഉ­ണ്ടെങ്കില്‍ ഷീലാ ദീക്ഷിതിന്റ്‌റെ രാജി ചോദിച്ചു വാങ്ങേണ്ടിയിരുന്നതാണ് മര്യാദ എന്നും യോഗം അ­ഭിപ്രായപ്പെട്ടു.

അരി വില കുതിച്ചുയരവേ ഒരു കുടുംബത്തിന് ഒരു മാസം ജീവിക്കാന്‍ മാസ­ത്തില്‍ 600 രൂപ മതിയെന്ന് പ്രവചനം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെ പട്ടിണി പാവങ്ങളെ പരിഹസിക്കു­ക­യാ­ണ്.

പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാ­സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണ­മെന്നാവശ്യപ്പെട്ടു കൊണ്ട് ജനുവരി ഒന്ന് മുതല്‍ പത്ത് വരെ ഇന്ത്യന്‍ നേഷണല്‍ ലീഗ് കേരളത്തില്‍ നടത്തുന്ന പ്രചരണ പരിപാടിയെ യോഗം സ്വാഗതം ചെ­യ്തു. ആക്റ്റിംഗ് പ്രസിഡണ്ട് അഷ്‌റ­ഫ് തച്ചറോത്ത് അധ്യക്ഷം വഹി­ച്ചു. ശം­സുദ്ദീന്‍ കടപ്പു­റം, മു­സ്ത്വഫ തൈക്കണ്ടി, കമാല്‍ റ­ഫീഖ്, റഹ്മത്ത് മുഹമ്മദ്­ ത­ളങ്ക­ര, മുസ്തു എരി­യാല്‍, റ­ഹ്മ­ത്തുല്ല അത്തോളി, ഇബ്രാഹിം അഴി­യൂര്‍, ഖാ­ദര്‍ മല­പ്പുറം തുടങ്ങിയവര്‍ സംസാ­രി­ച്ചു. നസീര്‍ പാനൂര്‍ സ്വാ­ഗ­തവും
മുസ്തു എരിയാല്‍ ന­ന്ദിയും പ­റ­ഞ്ഞു.

Keywords: Dubai, IMCC, Delhi, Molestation, Rape, Girl, Ministed, Sonia Gandhi, PDP, Chairman, Abdul Nasar Madani, Rice, Chief minister, Sheila Dikshit.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia