city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി

അബൂദബി: (www.kasargodvartha.com 16.02.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം. സ്‌കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമായിരിക്കും. അതേസമയം മറ്റു കേന്ദ്രങ്ങളില്‍ പരിശോധനക്ക് പണം നല്‍കേണ്ടിവരും. സ്‌കൂളിന് അനുവദിച്ച കേന്ദ്രം ഏതാണെന്ന് അറിയാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. 

ഭിന്നശേഷിക്കാരായി വിദ്യാര്‍ഥികള്‍ക്ക് പരിശോധന ആവശ്യമില്ല. അധ്യാപകര്‍ 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണം. സ്‌കൂളില്‍ പ്രവേശിക്കണമെങ്കില്‍ രക്ഷിതാക്കള്‍ 96 മണിക്കൂറിനുള്ളിലെ പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കണമെന്നും അഡെക്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമായിരിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലവും വേണം.

അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി

വിദേശയാത്ര കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള നിബന്ധനകള്‍ ബാധകമായിരിക്കും. മാറാരോഗികളായ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ സ്‌കൂളിലേക്ക് വരുന്നുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ടിഫിക്കറ്റും കോവിഡ് വെല്ലുവിളികളെ കുറിച്ച് ബോധവാനാണ് എന്ന സത്യവാങ്മൂലവും സമര്‍പിക്കണം. വിദ്യാര്‍ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Abudhabi, news, Gulf, World, Top-Headlines, COVID-19, school, Education, Students, Teachers, Parents, Free mandatory Covid-19 PCR tests for students returning to school in Abu Dhabi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia